താൾ:Kshathra prabhavam 1928.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം ൧൨൧

   റിവേറ്റു മോഹാലസ്യപ്പെട്ടു കിടക്കുന്ന പ്രതാപനെ
   കൊല്ലുന്നകിനു തുനിഞ്ഞിരുന്ന ആ വീരശിരോമണി
   കളുടെ പ്രാണാപായം വരുത്തിയതു ഞാൻതന്നെ
   യാണു്.

ആമേർ_നിങ്ങൾതന്നെയാണോ ആ വിശ്വാസവഞ്ച

   നം ചെയ്തതു്? നിങ്ങൾ കൃതഘ്നനും ചതിയനും ആ
   ണുംപെണ്ണും കെട്ടവനുമാണു്.

ശക്ത_രാജാവുതിരുമേനി! അമ്മ എളയമ്മയുടെ ഭാഗ

   ത്തേയ്ക്കു ചാഞ്ഞുനിൽക്കുന്നതു സാധാരണമല്ലേ? (പൃ
   ത്ഥ്വിരാജൻ വീണ്ടും ചിരിക്കുന്നു) ഭഗവൻ ദാസ് !
   ഞാൻ ചതിയനോ കൃതഘ്നനോ ആരെങ്കിലുമാകട്ടെ;
   ഭീരുവല്ല. രണ്ടു പട്ടാണികളൊന്നിച്ചു, മുറിവേറ്റു മോ
   ഹാലസ്യപ്പെട്ടു കിടക്കുന്ന ഒരു ശൂരന്റെ പ്രാണാപാ
   യം വരുത്തുന്നതിനു ഭാവിക്കുന്ന സമയത്തു ഞാനൊ
   രുത്തൻ അവരിരുവരേയും കൊന്നു ജ്യേഷ്ഠനെ രക്ഷ
   പ്പെടുത്തി. ഞാൻ കൊലയല്ലാ ചെയ്തിട്ടുള്ളതു്.

സലീം_താൻ വിശ്വാസവഞ്ചനമാണു ചെയ്തിട്ടുള്ളതെ

   ന്നു തനിക്കറിവില്ലേ?

ശക്ത_അങ്ങിനെതന്നെയായിരിക്കാം. പക്ഷേ ഇതിലെ

   ന്താണു അത്ഭുതം? ഞാൻ പണ്ടുതന്നെ വിശ്വാസഘാ
   തകനല്ലേ? ഈ അവസരത്തിലും ഞാൻ വിശ്വാസവ
   ഞ്ചനം ചെയ്തിട്ടുണ്ടെങ്കിൽ ഒട്ടും ആശ്ചർയ്യപ്പെടാനില്ല.
   ഞാൻ മുഗളന്മാരോടു ചേർന്നു് ആദ്യംതന്നെ എന്റെ
   ദേശം, എന്റെ ധർമ്മം, എന്റെ ജ്യേഷ്ഠൻ എന്നിവ
   രോടു വിശ്വാസഘാതം ചെയ്തില്ലേ? ഇപ്പോൾ വിശ്വാ
   സവഞ്ചനത്തിന്റെ തുക ഒന്നുകൂടി അധികമായി. ഇ
   തത്ര പറയാനുണ്ടോ! ഞാൻ വഞ്ചകനാണെന്നറി
   ഞ്ഞിട്ടുകൂടി എന്നെ സ്വീകരിച്ചില്ലേ? ഞാൻ ന്യായര

ഹിതമായ യുദ്ധത്തിൽ പ്രതാപനെ കൊല്ലുന്നതിനു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/133&oldid=162647" എന്ന താളിൽനിന്ന് ശേഖരിച്ചത്