Jump to content

താൾ:Kshathra prabhavam 1928.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൬ ക്ഷത്രപ്രഭാവം

       (പ്രതാപസിംഹൻ  അവരിരുവരോടും പോരാടുന്നു

അതിനിടക്കു് അണിയറയിൽ ആരുടേയൊ സ്വരം കേൾക്കുന്നു) അണിയറയിൽ_ഓ കറുത്ത കുതിരക്കാരാ, നിൽക്കൂ. പ്രതാപ_ഇനിയും ആളുകൾ വരുന്നുണ്ടു്. ഞാൻ നിരാ

 ശനായി.

മുൾ_മതീ, വാളു വെച്ചേക്കൂ. പ്രതാപ_ത്രാണിയുണ്ടെങ്കിൽ എന്നെകൊണ്ടു വെ

 പ്പിക്കൂ.
        (വീണ്ടും  യുദ്ധംചെയ്തുകൊണ്ടു പ്രതാപസിംഹൻ

മൂർഛിതനായി വീഴുന്നു. തത്സമയം ശക്തസിംഹൻ അ വിടെ വന്നുചേരുന്നു.) ശക്ത_നിൽക്കൂ. ഖുരാ_ഒരു കാടനുംകൂടി വന്നിട്ടുണ്ടു്. മുൾ_ഇയ്യാളുടേയും കഥ കഴിച്ചേക്കണം. ശക്ത_എന്നാൽ അങ്ങിനെയാകട്ടേ! (സത്വരം ഇരുവ

 രോടുമെതിർത്തു് അവരെ കൊന്നുവീഴ്ത്തുന്നു.)

ശക്ത_ഇനി ഭയപ്പെടാനില്ല. ഇപ്പോൾ പ്രതാപസിം

 ഹനു യാതൊരാപത്തും നേരിടുകയില്ല.  ജ്യേഷ്ഠാ! അ
 ദ്ദേഹത്തിന്നു തീരെ  ബോധമില്ല.  ഞാൻ അല്പം വെ
 ള്ളം കൊണ്ടുവരട്ടെ.(പോയി  വെള്ളം   കൊണ്ടുവന്നു
 പ്രതാപസിംഹന്റെ മുഖത്തു തളിക്കുന്നു.)

ശക്ത_ ജ്യേഷ്ഠാ! ജ്യേഷ്ഠാ! പ്രതാപ_ആര് ? ശക്തനേ! ശക്ത_മേവാ‍‍‍‍ഡിലെ സൂർയ്യൻ അസ്തമിച്ചിട്ടില്ല. ഹെ_

 ജ്യേഷ്ഠാ, ഞാനാണു്.

പ്രതാപ_ശക്താ, ഞാൻ തന്റെ കൈവശം പെട്ടുപ്പോ

 യി! പക്ഷെ, ഒരു കാർയ്യം വേണം. കയ്യാമം വെട്ടു മു
 ഗളന്മാരുടെ ദർബാറിൽ കൊണ്ടുപോകുന്നതിനുമുമ്പു്

എന്നെ കൊന്നുകളയണം. അതിനു ശേഷം എന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/128&oldid=162642" എന്ന താളിൽനിന്ന് ശേഖരിച്ചത്