ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമങ്കം ൧൧൭
ശിരസ്സെടുത്തു് തന്റെ സ്വാമിയായ ആൿബർക്കു സ മ്മാനിച്ചുകൊള്ളു. എന്നെ ജീവനോടെ അങ്ങോട്ടു കൊണ്ടുപോകരുതു്. യുദ്ധംചെയ്തുകൊണ്ടുതന്നെ മ രിക്കേണമെന്നായിരുന്നു എന്റെ ആഗ്രഹം . പക്ഷേ തത്സമയം എന്റെ കുതിര ലഗാനെ ഗണിക്കാതെ സമരഭൂമിയിൽനിന്നു് ഓടിപ്പോന്നു. ഞാൻ എത്രത ന്നെ പരിശ്രമിച്ചിട്ടും അതിന്റെ ഗതിയെ തടയുന്ന തിനു സാധിച്ചില്ല. പോർക്കളത്തിൽവെച്ചു മരിക്കുകയെ ന്ന വീരധർമ്മത്തിൽനിന്നു ഞാൻ വഞ്ചിതനായി,കൈ വിലങ്ങുവെച്ചു് എന്നെ ഇതിലുമധികം അപമാനിക്കരു തേ! എന്നെ കൊന്നുകളയണം. അനുജാ! ഇല്ല, ഇല്ല, സഹോദരനെന്നുവിശിച്ചു തന്റെ മനസ്സിൽ കരുണ തോന്നിക്കുന്നതിനെനിക്കു മോഹമില്ല. ഇന്നു താൻ വിജയിയും ഞാൻ വിജിതനുമാണണു്, താൻ ചക്ര ത്തിന്റെ ഉപരിഭാഗത്തും ഞാൻ അധോഭാഗത്തും താൻ നില്ക്കുന്നു,ഞാനോ തന്റെ കാല്ക്കൽ കിടക്കു ന്നു. താൻ എന്നെ ബന്ധിച്ചുകൊണ്ടുപോകരുതേ എ ന്നു മാത്രമേ എനിക്കൊരാഗ്രഹുള്ളൂ. എന്നെ സം ഹരിച്ചുകൊള്ളൂ. ഞാൻ തനിക്കു എപ്പോഴെങ്കിലും വ ല്ല ഉപകാരവും ചെയ്തിട്ടുണ്ടെങ്കിൽ അതിനു പ്രതിഫ ലമായി ഈ നിസ്സാരകാർയ്യത്തെ മാത്രമേ തന്നോടു പ്രാർത്തിക്കുന്നുള്ളൂ. എന്റെ ഒടുവിലത്തെ അപേക്ഷ യെ സ്വീകരിക്കേണമെന്നു ഞാൻ തന്നൊടു യാചി ക്കുന്നു. എന്റെ വക്ഷസ്സിൽകഠാരം തറച്ചുകൊള്ളൂ, പക്ഷേ എന്നെ ബന്ധിപ്പിക്കരുതേ. എന്റെ മാർവ്വിടം തുറന്നുകിടക്കുന്നു, ഇതിൽ തന്റെ വാളു കയറ്റി ക്കൊള്ളു.
ശക്ത_(വാളു ദൂരത്തെറിഞ്ഞു) ജ്യേഷ്ഠ! അങ്ങയുടെ വി
ശാലമായ മാർവ്വിടത്തിൽ നവിശ്രമിക്കുന്നതിനെനിക്കു് അനുവാദം തരണേ!
൧൭*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.