ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമങ്കം ൧൧൫
ട്ടു കൊണ്ടുവന്നതാരാണു് ? എന്റെ പഴയ മിത്രമായ ചേടകൻ. എന്റെ കഷ്ടാവസ്ഥയെ വീക്ഷിച്ച ഉട നെ എന്റെ പ്രിയചെങ്ങാതി, ഞാൻ എത്ര തന്നെ തടഞ്ഞിട്ടും നില്ക്കാതെ വിവിധങ്ങളായ ഉപദ്രവങ്ങ ളേയും അപായങ്ങളേയും സഹിച്ചുകൊണ്ടു് എന്നെ ഇത്രത്തോളം കൊണ്ടുവന്നു. സ്വന്തജീവനെ രക്ഷി ക്കുന്നതിനാണോ ഇത്രയെല്ലാം കഷ്ടപ്പെട്ടതു് ? അല്ല ഒരിക്കലുമല്ല, എന്റെ പ്രാണത്രാണത്തിനുവേണ്ടി ത്തന്നെ. ഈ സാധുകുതിര സ്വന്തപ്രാണനെ പരി ത്യജിച്ചിട്ടുകൂടി എന്നെ രക്ഷപ്പെടടുത്തി! “ഓ കറുത്ത കുതിരക്കാരാ, നിൽക്കൂ" എന്നു പിന്നിൽനിന്നൊരു പ രിചിത സ്വരം കേട്ടിരുന്നു. ഞാൻ രണാങ്കണത്തിൽ നിന്നു് ഓടിപ്പോന്നിരിക്കുകയാണെന്നു പക്ഷെ ഇയ്യാൾ വിചാരിച്ചിരിക്കാം. ചേടകാ, പ്രിയപ്പെട്ട ചേടകാ, നിയ്യെന്തിനാണു് ഓടിപ്പോന്നതു് ? സമരഭൂമിയിൽ നമുക്കിരുവർക്കും ഒരുമിച്ചു മരിക്കാമായിരുന്നു. കഷ്ടം! പ്രതാപസിംഹൻ പോർക്കളത്തിൽനിന്നോടിപ്പോയെ ന്നു പറഞ്ഞു ശത്രുക്കൾ പരിഹസിക്കുന്നു. ചേടകാ! മ രണസമയത്തു നിയ്യെന്റെ ആജ്ഞയെ ലംഘിച്ചുവ ല്ലോ. ഞാൻ തടഞ്ഞിട്ടുകൂടി നിയ്യെന്തുകൊണ്ടു നി ന്നില്ല ? നോക്കൂ, ഞാനിതാ ലജ്ജകൊണ്ടു മരിക്കാൻ ഭാവിക്കുന്നു. എന്റെ തല തിരിയുന്നു. (ഖുരാസാൻ രാജാവും മുൾത്താൻ രാജാവും ശസ്ത്ര
പാണികളായി പ്രവേശിക്കുന്നു.) ഖുരാസാൻ_അതാ പ്രതാപസിംഹൻ കിടക്കുന്നു. മുൾത്താൻ_അയാൾ മരിച്ചുപോയി, നിശ്ചയം തന്നെ. പ്രതാപ_(എഴുന്നേറ്റു്) ഞാൻ മരിച്ചിട്ടില്ല. ഇച്ചോഴും
ജീവിച്ചിരിപ്പുണ്ടു്. യുദ്ധം കലാഷിച്ചിട്ടില്ല. വാളെടുക്കും
മുൾ_ഹാഹാ!
ഖുരാ_നിശ്ചയമായും.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.