ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമങ്കം ൧൦൩
ആ കാർയ്യം ഞാനേറ്റു. അതിനെപ്പറ്റി ക്ലേശക്കണ്ട.
ദൌളത്തു്_എന്തുകൊണ്ടു്? മേഫർ_ആ കാർയ്യം അവിടെ ഇരിക്കട്ടെ. ഞാൻ ഈ
ബന്ധത്തെ ഉറപ്പിക്കുന്ന കാർയ്യത്തിൽ സാഫല്യം നേ ടുമോ ഇല്ലെയോയെന്നു ഒന്നു പരീക്ഷിച്ചുനോക്കട്ടെ.
ദൌളത്തു്_കാർയ്യം എങ്ങിനെ പണമിക്കുമെന്നാണു
നിങ്ങൾക്കു തോന്നുന്നതു്?
മേഫർ_ഞാൻ ഒന്നും സങ്കല്പിക്കുകയോ വികല്പിക്കുക
യോ ചെയ്യുന്നില്ല, എനിക്കൊരു ജോലിയായല്ലോ എ ന്നുമാത്രമേ ഞാൻ വിചാരിക്കുന്നുള്ളു. ഞാൻ ഒരു കാ യ്യത്തിലേർപ്പെട്ടാൽ പ്രാണൻ പോകുന്നതായാൽകൂടി അതു സാധിക്കാതെ പിൻതിരിയുകയില്ലെന്നു നി ങ്ങൾക്കറിയാമല്ലോ. സത്യം പറകയാണെങ്കിൽ എ നിക്കും ഇതിൽ വളരെ ഔൽസുക്യമുണ്ട്.
ദൌളത്ത്_ഇതിന്റെ സാരമെന്താണു്? മേഫർ_ശക്തസിംഹനെ അനുജത്തിയുമായി ആദ്യെ ത
ന്നെ പരിചയപ്പെടുത്തിയതു ഞാനാണു്. ഈ പരിച യം പരമകാഷ്ഠയെ പ്രാപിക്കാതിരുന്നാൽ എനിക്കെ ന്തൊരു കൃതാർത്ഥതയാണു് ഉണ്ടാവുക? എത്ര പ്രയത്നി ച്ചിട്ടാണു ഞാൻ ഇത്തരത്തിലാർക്കിത്തീർത്തതു്? ഈ സ ന്ദർഭത്തിൽ ഞാൻ എന്റെ അധികാരം പ്രയോഗിക്കാ തിരുന്നാൽ ഇതുവരെ ചെയ്ത പ്രയത്നമെല്ലാം നിഷ്ഫ ലമാകും. ഞാൻ ഒന്നും പകുതിയാക്കീട്ടു വിടുകയില്ല. ആട്ടെ, നടക്കൂ നമുക്കു പോയി കിടന്നുറങ്ങുക.ദുഷ്ടയാ യ രജനി അവസാനിക്കാറായി എന്നാണു തോന്നുന്ന തു്.
ദൌളത്തു്_നടക്കൂ, പോകുക. ഇനിയെന്താണു പറയേ
ണ്ടതു്!
മേഫർ_പറയേണ്ട ആവശ്യമേ ഇല്ല. നിങ്ങൾ നടന്നു
കൊള്ളൂ;ഞനിതാ വരുന്നു.
(ദൌളത്തു പോകുന്നു)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.