താൾ:Kshathra prabhavam 1928.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦ർ ക്ഷത്രപ്രഭാവം

മേഫർ_ദൈവമേ! അവിടന്നു മാത്രമേ എനിക്കു ശാ ണമുള്ളൂ. അവൾ അഭിലഷിക്കുന്ന പുരുഷനെതന്നെ ഞാനും കാംക്ഷിക്കുന്നുണ്ടെന്നു് ആ സാധു ദൌളത്തു് അറിഞ്ഞിട്ടില്ല. ദൈവമേ ഈ സംഗതി അവളറിയു ന്നതിനിടയാകരുതേ, അവിടന്നും ഞാനും മാത്രം അ റിഞ്ഞാൽ മതി:ദൌളത്തുന്നീസയുടെ ആഗ്രഹനിവൃ ത്തി വരുത്തിക്കൊടുക്കുന്നതിനു് എനിക്കു ശക്തിതരേ ണമേ എന്നൊരു പ്രാർത്ഥനയേ എനിക്കുള്ളു. എന്നാൽ എന്റെ മനോരഥം സാധിച്ചു. എനിക്കു മറ്റൊന്നും ആവശ്യമില്ല. എന്റെ ശക്തിമത്തായ ഈ ഇച്ഛയെ നിരോധിക്കുന്നതിനു സാധിക്കണം എന്നു മാത്രമേ എ നിക്കൊരു മോഹമുള്ളു. ദൈവമേ! എനിക്കതിനുള്ള ശ ക്തി തരേണമേ! എന്റെ ഈ ദുർബ്ബലമായ മനസ്സി നു സ്ഥൈർയ്യം നൽകേണമേ! ഈ സമയത്തു് എ ന്റെ മനസ്സിലുദിച്ചുയർന്നിരിക്കുന്ന പ്രേമശകലം അന്യ ന്മാർക്ക് ഉപകാരപ്രദമായി ഭവിക്കേണമേ!

                             രംഗം  7:
  സ്ഥാനം_ഹൽദിഘാട്ടിയിലുള്ള സമരാങ്കണം.
                     സമയം_പ്രഭാതം
   [പ്രതാപസിംഹനും രജപുത്രപ്രഭുക്കന്മാരും നിൽ

ക്കുന്നു.]

   പ്രതാപ_സഹോദരന്മാരേ, ഇന്നു യുദ്ധദിവസമാ

ണു്. നമ്മളുടെ ഇതുവരെയുള്ള അഭ്യാസങ്ങളുടെ പരീ ക്ഷാകാലമായി. സഹോദരന്മാരേ! മുഗളക്ഷൌഹിണി യുടെ മുഷ്ടിയിലൊതുങ്ങത്തക്കതേയുള്ളു നമ്മുടെ ബലം

എന്നാലും ഒരു കാർയ്യം ഓർമ്മവെക്കണം. രജ പുത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/116&oldid=162636" എന്ന താളിൽനിന്ന് ശേഖരിച്ചത്