താൾ:Kshathra prabhavam 1928.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൨ ക്ഷത്രപ്രഭാവം

  (ദൌളത്തു് രണ്ടു കൈകൊണ്ടും മേഫറിന്റെ മുഖം

പൊത്തുന്നു; അവൾ കൈ വിടീക്കുന്നു.) മേഫർ‌_എനിക്കു നിങ്ങളുടെ രോഗം മനസ്സിലായില്ലേ?

  എന്താ തല തിരിക്കുന്നത്?_ലജ്ജയാകുന്നുണ്ടോ?

ദൌളത്തു്_പോകൂ,പോകൂ. മേഫർ_ഞാൻ പോകുന്നു.(പോകുവാൻ ഭാവിക്കുന്നു) ദൌളത്തു്_എവിടേക്കുപോകുന്നു? ഇതൊന്നു കേട്ടിട്ടു

  പോകൂ.

മേഫർ_(തിരിഞ്ഞുനിനിന്ന്) പറയുവാനുണ്ടെങ്കിൽ പറയു

  പിന്നെയും മൌനം ധരിക്കുന്നുവല്ലോ. എനിക്കു നിങ്ങ
  ളുടെ രോഗം മനസ്സിലായില്ലേ? വാസ്തവം പറയു.

ദൌളത്ത്_ഉവ്വ് ജ്യേഷ്ഠത്തി, മനസ്സിലായി ആശാപൂ

 രണത്തിനു വല്ല ഉപായവുമുണ്ടോ? 

മേഫർ_ആശയോ? എന്തിനുള്ള ആശ? സാവധാന

 ത്തിൽപറഞ്ഞുകൂടേ? ഇത്രയൊക്കെ വളച്ചുകെട്ടുന്ന
 തെന്തിനാണു്? ആട്ടെ, എനിക്കെല്ലാം മനസ്സിലായി.
 ഇതൊരു നൂതനസംഭവമൊന്നുമല്ല. മുഗളന്മാരും രജ
 പുത്രന്മാരും തമമിൽ വിവാഹം നടന്നുവരുന്നുണ്ടല്ലോ.

ദൌളത്ത്_അദ്ദേഹത്തിനു സമ്മതമില്ലെന്നു നിങ്ങളെങ്ങ

 നെയാണു മനസ്സിലാക്കിയതു്?

ദൌളത്തു്_അദ്ദേഹംവലിയഅഭിമാനിയാണു്.റാ

 ണാ ഉദയസിംഫന്റെ പുത്രനല്ലേ?

മേഹർ_നിങ്ങൾ മുകൾ ചക്രവർത്തി ഹൂമയൂണിന്റെ

 പൌത്രിയല്ലേ? എന്തൊരു വിഷയത്തിലാണു നി
 ങ്ങൾക്കു യോഗ്യത കുറവു്?

ദൌളത്ത്_അനുരാഗമുള്ള പക്ഷം_

മേഫർ_ഒരിക്കൽ പരീക്ഷിച്ചുനോക്കീട്ടു നിശ്ചയിക്കാം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/114&oldid=162634" എന്ന താളിൽനിന്ന് ശേഖരിച്ചത്