24 | ക്രിസ്‌തുമതഛേദനം | |
ച്ചുള്ള ഓർമ്മയ്ക്ക് അടയാളമിട്ട് ത്രിദേവനാമത്തോടുകൂടിയ ജലംകൊണ്ടുള്ള സ്നാനമാകുന്നു. ഇതിനെ അല്പം ഭേദപ്പെടുത്തി സ്വീകരിക്കുന്ന അഭിപ്രായക്കാരുമുണ്ട്. നൽകരുണയെന്നത് പാപബലിയായ ക്രിസ്തുവിന്റെ മാംസരക്തങ്ങളെക്കുറിച്ചുള്ള ഓർമ്മയ്ക്കുവേണ്ടി അടയാളമിട്ടു ഭക്ഷിക്കുന്ന അപ്പവും ദ്രാക്ഷാരസവും ആകുന്നു. സ്നാനം ലിംഗാഗ്രചർമ്മച്‌ഛദേനത്തിനു പകരവും നൽകരുണ നിസ്കാരോൽസവത്തിനു പകരവുമായിട്ടത്രേ വച്ചിരിക്കുന്നത്. ഇപ്രകാരം പറയപ്പെട്ട മതമാണ് യൂദമതത്തിന്റെ ജ്‌ഞാപ്യവസ്തുവായ ശുദ്ധക്രിസ്തുമതം. ഇതുണ്ടായപ്പോൾ ജ്‌ഞാപകങ്ങളായ യൂദമത ക്രിയകൾ തള്ളപ്പെട്ടു
മുക്തിസാധനം
ഇങ്ങനെ ന്യായപ്രകാരം യഹോവ ശപിച്ചത്‌കൊണ്ട് ആത്മാക്കൾക്ക് എല്ലാവർക്കും പാപകർമ്മം ഉണ്ടാക്കിയതിനെ കണ്ട് അവരുടെ മേൽ തോന്നിയ ദയ ഹേതുവായിട്ട് അനുഗ്രഹം ചെയ്‌വാൻ ഇച്‌ഛിച്ചു മുക്‌തിസാധനോപായം ഉണ്ടാക്കുന്നതിലേക്ക് നിശ്‌ചയിച്ചു.
പാപപരിഹാരമായി പരിശുദ്ധസ്‌ഥാനത്തെ ഉണ്ടാക്കുന്ന സാധനമാകുന്നു മുക്തിസാധനമാകുന്നത്. പാപനീക്കത്തിനനുകൂലമായ കർമ്മം ബലിദാനമാകുന്നു. ബലി എന്നത് ഉപഹാരപദാർത്ഥമാകുന്നു. ദോഷനിവൃത്തിക്കായിക്കൊണ്ട് ജീവന്മാരാൽ കൊടുക്കപ്പെട്ട ആട്, മാട് മുതലായ ഉപഹാരപദാർത്ഥങ്ങൾ ദേവന്റെ ഉടമകളും അവരാൽ ചെയ്യപ്പെടുന്ന പുണ്യകർമ്മങ്ങളെല്ലാം ദേവനു ചെല്ലുവാനുള്ള കടമകളും ആകുന്നു. അതുകൊണ്ട് ജീവന്മാർ ബലിദാനത്തിനു സ്വതന്ത്രകർത്താക്കന്മാരല്ലാ, ആട്, മാട് മുതലായവ സ്വതന്ത്രബലികളുമല്ലാ. ജീവപുണ്യങ്ങൾ സ്വതന്ത്രപുണ്യകർമ്മങ്ങളുമല്ല. അതുകൊണ്ട് പരതന്ത്രങ്ങളായ ഇവകളെല്ലാം ദേവാനുഗ്രഹനിയമത്താലല്ലാതെ ഫലിക്കുന്നവയല്ലാ. ബലിദാനത്തിനു സ്വതന്ത്രകർത്താവു ദേവൻതന്നെയാകുന്നു. ദേവനായ ക്രിസ്തുവത്രേ അവതാരദ്വാരാ സ്വതന്ത്രബലിയാകുന്നതിലേയ്ക്ക് സമ്മതിച്ചവൻ. ക്രിസ്തുവിന്റെ ശരീരനിവേദനം, മരണം മുതലായ ദേവപുണ്യക്രിയകൾ മാത്രമേ സ്വതന്ത്രപുണ്യകർമ്മങ്ങളായിട്ടുഭവിക്കൂ. അതുകൊണ്ട് യഹോവ തന്റെ പുത്രനായ ക്രിസ്തുവിനെ ആ മനുഷ്യരുടെ സന്തതിയിൽ ഒരു മനുഷ്യനായിട്ട് അവതരിച്ച് പിശാചിനെ ജയിച്ച് പരമാർത്ഥോപദേശം ചെയ്ത്, തന്നെ പാപബലിയായിട്ടു കൊടുത്ത് ജീവന്മാരെ അനുഗ്രഹിക്കത്തക്കവണ്ണം ഏർപ്പെടുത്തുകയും, ക്രിസ്തു അതിലേയ്ക്ക് സമ്മതിച്ചു