ക്രിസ്തുമതഛേദനം | 23 | |
പ്രകാശനമായ ബൈബിൾബോധമുണ്ടായി ബന്ധമറ്റവർ മാത്രമേ മുക്തി സാധന സമ്പന്നന്മാരായും പുണ്യകൃത്തുക്കളായും ഭവിക്കൂ.
ജീവഭോഗം
ആത്മാക്കൾ ഇപ്പോൾ പ്രയത്നിച്ച് ദേവചിത്തപ്രകാരം സുഖഃദുഃഖങ്ങളെ അനുഭവിക്കും. ഇഹത്തിൽ പാപംചെയ്തവരും മുക്തി സാധനോപായസമ്പാദ്യം കൂടാതെ പുണ്യം ചെയ്തവരും പരത്തിൽ നിത്യനരകത്തെ പ്രാപിച്ച് അവസാനമില്ലാത്ത ദുഃഖത്തെ അനുഭവിക്കും.
സൃഷ്ടിക്കുപിൻപ് 4005 വൽസരശേഷം, പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നവരിൽ, പുത്രനായ ക്രിസ്തു ഭൂമിയിൽ ഏഷ്യാഖണ്ഡത്തിൽ തുലുക്കദേശത്ത് കാനാനെന്ന നാട്ടിൽ യോസേപ്പ് എന്നവനു ഭാര്യയായിട്ടു നിയമിക്കപ്പെട്ട മര്യാൾ എന്നവളുടെ വയറ്റിൽ പവിത്രാത്മാവിനാൽ ഉണ്ടാക്കപ്പെട്ട ഗർഭപിണ്ഡത്തിൽ വന്നകപ്പെട്ട് മനുഷ്യത്വവും ദൈവത്വവും ഉള്ളവനായി ജനിച്ചുവളർന്ന് പണ്ഡിതന്മാരോട് പ്രസംഗിച്ചുനടന്ന് 30 വയസ്സിൽ യോവാനോട് (യോഹന്നാനോട്) സ്നാനമേറ്റ് പവിത്രാത്മാവിന്റെ ആവേശവും സിദ്ധിച്ച് 40 ദിവസംവരെയും കാട്ടിൽ ഭക്ഷണം കൂടാതെ ഇരുന്ന് പിശാചിനാൽ പരീക്ഷിക്കപ്പെട്ട് മനുഷ്യരെ വഞ്ചിച്ച പിശാചിനെ താൻ ജയിച്ച് അത്ഭുതങ്ങളെ ചെയ്ത് മനുഷ്യർ ലംഘിച്ച കല്പനകളെ താൻ അനുഷ്ഠിച്ചുകാണിച്ച് മതബോധകന്മാരായ അപ്പോസ്തോലന്മാരെ ആജ്ഞാപിച്ച് ഏർപ്പെടുത്തി ജ്ഞാനജ്ഞാപക സംസ്കാരങ്ങളെ നിയമിച്ച് മനുഷ്യരുടെ സകലപാപങ്ങളേയും താൻ ഏറ്റുകൊണ്ട് അവരനുഭവിക്കേണ്ടതായ വേദനകളെ താൻതന്നെ അനുഭവിച്ചുകൊണ്ട് കുരിശിൽ തറയ്ക്കപ്പെട്ട് സർവ്വപാപബലിയായി മരിച്ചു. മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗമണ്ഡലത്തിൽ കയറി പിതാവായ യഹോവയുടെ വലത്തുവശത്തിരിക്കുന്നു.
ക്രിസ്തുവിനാൽ ചെയ്യപ്പെട്ട ബലിദാനമായ ദേവപുണ്യം മാത്രമേ മുക്തിസാധനമായും ക്രിസ്തുവിനെക്കുറിച്ചുള്ള പരിപൂർണ്ണവിശ്വാസം ഒന്നുമാത്രമേ ജീവന്മാർക്ക് ദേവപുണ്യഫലം സിദ്ധിക്കുന്നതിലേയ്ക്ക് ഉപായമായും ഭവിക്കൂ. മുക്‌തസാധനോപായമായി വിശ്വാസമുള്ളടത്തു സത്യം, നീതി, ദയ മുതലായ ജീവപുണ്യങ്ങൾ നിയതകാര്യം മാത്രമായിരിക്കും. അവകൾ കടമയാകകൊണ്ട് ബലിയാകയില്ലതാനും.
ദേവപുണ്യപ്രസാദ, ഫല, ജ്ഞാപകത്തിലേയ്ക്കുവേണ്ടി ക്രിസ്തുവിനാൽ രണ്ടുവകസംസ്ക്കാരങ്ങൾ നിയമിക്കപ്പെട്ടു. അവ സ്നാനവും നൽകരുണയും ആകുന്നു. സ്നാനമെന്നത് മനസ്സിനെ തിരിക്കുന്നതിലേയ്ക്കും, പാപശുദ്ധിക്കും ഹേതുവായ ക്രിസ്തുവിന്റെ കൃപയെക്കുറി