താൾ:Kristumata Nirupanam.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മദ്ധ്യസ്ഥനാകുകയും ചെയ്തു. ഇതിനെ സുചിപ്പിച്ചാണ് സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തലയെ അറുക്കുമെന്ന് പറഞ്ഞിട്ടുള്ളത്. അതാണ് കൃപാനിയമം. അതുകൊണ്ട് ക്രിസ്തുവിന്റെ ബലിദാനത്തിന്റെ ജ്ഞാപകചിഹ്നമായിട്ടാകുന്നു ആട്ടിൻകുട്ടിയെ ബലിദാനത്തിലേക്കു നിയമിച്ചത്. പൂർവീകന്മാരും അപ്രകാരം തന്നെ ക്രിസ്‌തുവിന്റെ ബലിദാനമായ ജ്‌ഞാപ്യത്തെക്കുറിച്ച് വിശ്വസിച്ച് മേ‌ഷബലിദാനമായ ജ്ഞാപകത്തെ ചെയ്‌തുവന്നു.

ആ സങ്കൽപ്പവും വിശ്വാസവും നടപടിയുംതന്നെ ആദി ക്രിസ്തുമതം. സൃഷ്‌ടിക്കുപിൻപ് 1657 സംവത്സരം കഴിഞ്ഞതിന്റെ ശേ‌ഷം ജലപ്രളയാവസാനകാലത്ത് മാംസഭോജനത്തെയും, സൃഷ്ടിയുടെ 2106-ാം സംവത്സരത്തിൽ അബ്രഹാമിൽ ലിംഗാഗ്രചർമ്മച്‌ഛേദനത്തെയും നിയമിച്ചു. സൃഷ്ടിയുടെ 2513-ാം സംവത്സരത്തിന്റെ ശേ‌ഷം യഹോവാ മോശ എന്നവനു പ്രത്യക്ഷനായിട്ടു പൂർവ്വനിയമത്തിന്റെ വിസ്‌താരമായ മൂന്നുവക വിധികളെ ഉപദേശിച്ചു. അസന്മാർഗ്ഗവിധി, ക്രിയാവിധി, നീതിവിധി എന്നു പറയപ്പെടുന്നു.

  1. ഒരേ ദൈവത്തെതന്നെ വണങ്ങണം.
  2. അന്യദൈവത്തെ വണങ്ങരുത്.
  3. ദൈവനാമത്തെ വൃഥാ ഉച്ചരിക്കരുത്.
  4. ശനിപുണ്യവാരനിയമം. (എന്ന ഈ ദേവാർത്ഥകാര്യങ്ങൾ നാലും)
  5. അച്‌ഛനമ്മമാരെ ഉപചരിക്ക.
  6. കൊല്ലായ്‌ക.
  7. വ്യഭിചരിക്കായ്ക.
  8. മോഷ്‌ടിക്കായ്‌ക.
  9. കള്ളസ്സാക്ഷി പറയായ്‌ക.
  10. അന്യമുതലിനെ ആഗ്രഹിക്കായ്‌ക.

(എന്ന മനു‌ഷ്യാർത്ഥകാര്യം ആറും കൂടി) ഇങ്ങനെ പത്തുവിധമായ നിയമ പുണ്യങ്ങളെ വിധിക്കുന്ന 10 കല്‌പനകളാകുന്നു സന്മാർഗ്ഗവിധികൾ. അതിന്നു ദേവന്യായപ്രമാണം എന്നും പേരുണ്ട്.

ശരീരശുദ്ധി, ദ്രവ്യശുദ്ധി, ആശൗചം, ഉപവാസം, പുണ്യസ്‌ഥലം, പുണ്യകാലം, പുണ്യദ്രവ്യം, ഗുരുത്വം, ആലയസേവ, പൂജ, നിസ്‌ക്കാരോത്സവം മുതലായ നിയമപുണ്യങ്ങളെ അറിവിക്കുന്നത് ക്രിയാവിധി.ഇനി നീതിവിധി എന്നത്


യുദ്ധം, സമാധാനം, മാതാവ്‌, കുട്ടികൾ, ഉടയവൻ, അടിയവൻ, അന്നം, വസ്ത്രം, വീട് നിലം, ധാന്യം, പ്രഭുത്വം, പണം, ആട്, മാട്, പക്ഷി, മൃഗം, കടിഞ്ഞൂൽ, ലേവ്യാജീവനം, മനുഷ്യശരീരം, ജീവൻ എന്നിവ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/10&oldid=162525" എന്ന താളിൽനിന്ന് ശേഖരിച്ചത്