താൾ:Kristumata Nirupanam.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതായത് മനു‌ഷ്യരെ എന്നാണെന്നുള്ള നിങ്ങളുടെ വ്യാഖ്യാനം ചേരുന്നില്ലെന്നുതന്നെയല്ല മനു‌ഷ്യരെ കൊല്ലാമെന്നുള്ള അർത്ഥം കൂടി സിദ്ധിക്കുന്നു. (പുറപ്പാടുപുസ്തകം 11-അ.) ഇസ്രായേലന്മാരെ അയല്ക്കാരോട് ആഭരണങ്ങളെ വാങ്ങിച്ചുകൊണ്ട് ഒളിച്ചുപോകാൻ കല്പിച്ചു. ഇത്യാദി പ്രമാണങ്ങളാൽ അന്യന്മാരുടെ മുതലിനെ ആഗ്രഹിക്കരുത് എന്ന കല്പനയുടെ മുമ്പിൽ വേണ്ടയെന്നു തോന്നുമ്പോൾ എന്നും, ഇനിയും (പുറപ്പാടുപുസ്തകം 1-അ.)വയറ്റാട്ടികളായ സിപ്രായും പൂയായും കള്ളം പറഞ്ഞതുകൊണ്ട് അവരെ അനുഗ്രഹിച്ചു. (1 രാജാക്കന്മാർ 22-അ.) ഒരാത്മാവിനെ അയച്ചു കള്ളം പറയിച്ചു, ഇത്യാദി പ്രമാണങ്ങളാൽ അസത്യം പറയരുത് എന്ന കല്പനയുടെ മുമ്പിൽ ആവശ്യമില്ലെന്നു തോന്നുമ്പോൾ എന്നും, ഇനിയും (2.ശാമുയേൽ 12-അ.) ദാവീദ് എന്നവൻ ഉറിയാവിന്റെ ഭാര്യയെ പിടിച്ച് ദാവീദിന്റെ സ്ത്രീകളെ അവന്റെ അയൽക്കാരനോടു ശയിക്കാൻ കല്പിച്ചു. (ഹോശയാ 1-അ. 2-വാ.) നീ ചെന്ന് നിനക്കു വേശ്യാവൃത്തിയുള്ള ഒരു ഭാര്യയേയും വേശ്യാവൃത്തികളിലെ പൈതങ്ങളേയും എടുത്തുകൊൾക, ഇത്യാദി പ്രമാണങ്ങളാൽ വ്യഭിചരിക്കരുത് എന്ന കല്പനയുടെ മുമ്പിൽ ധാതുപുഷ്ടിയില്ലാത്തപ്പോഴും വേണ്ടെന്നു തോന്നുമ്പോഴും എന്നും, ഇനിയും ക്രിസ്തു ഒരു ജനക്കൂട്ടത്തിൽവെച്ചു തന്നെ അന്വേ‌ഷിച്ചു ദുഃഖിച്ചുവന്ന മാതാവിനോട് അനാദരവായി സംസാരിച്ചു ഇത്യാദി പ്രമാണങ്ങളാൽ അച്ഛനമ്മമാരെ ഉപചരിക്കുക എന്ന കല്പനയുടെ മുമ്പിൽ 'വേണമെന്നു തോന്നുമ്പോൾ' എന്നും ചേർക്കേണ്ടിവരും. ആയതിനാൽ ഈ കല്പനകളെ ആചരിക്കണമെന്നു നിർബന്ധമില്ലെന്നും അവനവന്റെ മനസ്സു പോലെ അതായത് തോന്ന്യാസമായിട്ടാകാമെന്നും സിദ്ധിക്കും. ഇങ്ങനെ തോന്ന്യാസമായിട്ടുള്ളതിലേയ്ക്ക് ഒരു കല്പനയോ നിയമമോ മതമോ ആവശ്യമില്ലാ. ആവശ്യമില്ലാത്ത സ്ഥിതിക്ക് ഈ കല്പനകൾ (ബൈബിൾ) വെറുതെ ഉള്ളതെന്നും വെറുതെ ഉള്ളതിനെ വേണമെന്നു കല്പിച്ച ആൾ അറിവിലാത്തവനെന്നും സിദ്ധിക്കും.

ഇനിയും മൃഗാദികളെ മനു‌ഷ്യൻ ഭക്ഷിക്കുന്നതുകൊണ്ട് അവർക്കായിട്ടാണ് അവകളെ സൃഷ്ടിച്ചതെങ്കിൽ, മനു‌ഷ്യരെയും നായ, പുലി, കടുവാ, മുതലായ ജന്തുക്കൾ തിന്നുന്നതുകോണ്ട് മൃഗാദികൾക്ക് ആഹാരമായിട്ടാണ് മനു‌ഷ്യരെ സൃഷ്ടിച്ചതെന്നും പറയേണ്ടതാണ്.

ആകയാൽ മൃഗാദികളെ സൃഷ്ടിച്ചതു മനു‌ഷ്യർക്ക് ആഹാരത്തിലേയ്ക്കുവേണ്ടിയല്ലെന്നുള്ളതു നിശ്ചയമാകുന്നു. ഈ വാസ്തവത്തെ അറിഞ്ഞിരുന്നിട്ടും നമുക്ക് ആഹാരത്തിനായിട്ടാണ് മൃഗാദികളെ സൃഷ്ടിച്ചതെന്നു അവകൾക്കു നിത്യാത്മാവില്ലെന്നും അവിവേകികൾ കെട്ടിമുട

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/85&oldid=162613" എന്ന താളിൽനിന്ന് ശേഖരിച്ചത്