താൾ:Kristumata Nirupanam.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടഞ്ഞുണ്ടാക്കിയ ബൈബിളിനെ വിശ്വസിച്ചുകൊണ്ട് ഈ മഹാകഠിനതയെ ചെയ്തുപോകുന്നല്ലോ. അതിൽ അപ്രകാരം പറഞ്ഞിരുന്നാലും മൃഗങ്ങളെ അടിക്കയും മറ്റും ചെയ്യുമ്പോൾ അവകൾ പെടുന്ന വേദനകളെ കണ്ടുകൊണ്ട് കാണാത്തവരെയും അറിയാത്ത വരെയും പോലെ അല്പവും കരുണകൂടാതെ ആ മൃഗാദികളെ അടിച്ചും, അറുത്തും, വെള്ളത്തിൽ മുക്കിയും, കൈകാലുകളെ കെട്ടി തീയിൽ ഇട്ടും മറ്റു പലവിധത്തിൽ കഷ്ടപ്പെടുത്തി കൊന്നുതിന്നുന്നതു നീതിയോ? അയ്യയ്യോ! ദയാഹീനന്മാരെ! നിങ്ങളുടെ ബൈബിൾ (ആദിപുസ്തകം 7-അ. 1-വാ.) ജീവശ്വാസമുള്ള മാംസജന്തുക്കൾ എല്ലാം നോവായുടെ അടുക്കൽ പെട്ടകത്തിൽ പ്രവേശിച്ചു എന്നു കാണുന്നു. മനു‌ഷ്യർക്കും ഈ ജീവശ്വാസത്തെതന്നെ ഊതിയത്. ആ ജീവശ്വാസം തന്നെ ഈ മാംസജന്തുക്കൾക്കും പറഞ്ഞു. അതുകൊണ്ടു രണ്ടുവകക്കാർക്കും ഒരേ ജീവശ്വാസം തന്നെ എന്നു കാണുകയാൽ ഒരുത്തർക്ക് ആയത് ഉണ്ടെന്നും ഒരു വകക്കാർക്ക് ആയത് ഇല്ലെന്നും എങ്ങനെ പറയാം? ദോ‌ഷമില്ലാത്ത പ്രമാണങ്ങൾ ഒന്നും നിങ്ങളുടെ ബുദ്ധിയിൽ കേറുകയില്ലല്ലോ? എന്തു ചെയ്യാം, പാപശക്തിതന്നെ.

ഇപ്രകാരമുള്ള ദ്രാഹങ്ങൾ നിമിത്തം വരുന്ന പാതകങ്ങൾ ഒഴിയുന്നത് ഏതുകാലത്തോ? അതിരിക്കട്ടെ. മേൽ കാണിച്ച ന്യായങ്ങളേക്കൊണ്ട് മൃഗാദികൾ മനു‌ഷ്യർക്ക് ആഹാരത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയല്ലെന്നും പൂർവ്വജന്മകർമ്മം നിമിത്തം അപ്രകാരം സൃ ഷ്ടിക്കപ്പെട്ട ജന്തുക്കളാകുന്നു എന്നും നിശ്ചയമായിട്ട് ഉണർന്നുകൊള്ളുവിൻ[1].

ഇങ്ങനെ മൃഗാദികളെക്കുറിച്ചുവിചാരിച്ചതിലും ജീവലക്ഷണമില്ലെന്നു കാണപ്പെട്ടിരിക്കുന്നു.

  1. ഉണർന്നുകൊള്ളുക = അറിഞ്ഞുകൊള്ളുക
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/86&oldid=162614" എന്ന താളിൽനിന്ന് ശേഖരിച്ചത്