താൾ:Kristumata Nirupanam.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ല്ലോ. അതിനേയും നിങ്ങൾ നി‌ഷേധിക്കുന്നവരാകുന്നുവല്ലോ. സമസൃഷ്ടങ്ങളെ അതായത് മനു‌ഷ്യരെ കൊല്ലരുതെന്നുമാത്രമേ ഇതിനർത്ഥമുള്ളൂ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ മൃഗങ്ങളെന്നോ മനു‌ഷ്യരെന്നോ നിർദ്ദേശിക്കാതെ പൊതുവെ കൊല്ലരുതെന്ന് പറഞ്ഞ ആ വാക്യത്തിന്, ഇപ്രകാരം ദുർവ്യാഖ്യാനം ചെയ്യുന്നതു ശരിയാകയില്ല ആയതിലേയ്ക്ക് അടിസ്ഥാനവുമില്ല.

എന്നാൽ അതിലേയ്ക്ക് അടിസ്ഥാനമുണ്ട്. അതായത് (അപ്പോസ്തലർ പ്രവൃത്തികൾ 10-അ. 11-വാ.) ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലുകോണുംകെട്ടി ഭൂമിയിലേയ്ക്കിറക്കിവിട്ടൊരു പാത്രം വരുന്നതും അവർ കാണുന്നു. (ടി. 12-വാ.) അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജാതികളും ആകാശത്തിലെ പറവകളും ഉണ്ടായിരുന്നു. (ടി.പുസ്തകം 13-വാ.) പത്രാസ് എഴുന്നേറ്റ്, അറുത്തു ഭക്ഷിക്കുക എന്ന് അവനോട് ഒരു ശബ്ദമുണ്ടായി. (ടി. പുസ്തകം 14-വാ.) എന്നാൽ പത്രാസ് പറഞ്ഞത് ഒരിക്കലും വഹിയാ കർത്താവേ. മലിനമോ അശുദ്ധമോ ആയുള്ളതൊന്നും ഞാൻഒരുനാളും ഭക്ഷിച്ചിട്ടില്ലല്ലോ. (ടി. പുസ്തകം 15-വാ.) ആ ശബ്ദം പിന്നെയും രണ്ടാം പ്രാവശ്യം അവനോട് ദൈവം ശുദ്ധീകരിച്ചതിനെ നീ മലിനമാക്കരുത്. (ടി. പുസ്തകം 16-വാ.) ഇതു മൂന്നു പ്രാവശ്യമുണ്ടായി. ഉടനെ പാത്രം ആകാശത്തിലേയ്ക്ക് എടുത്തുകൊള്ളപ്പെട്ടു. ഇപ്രകാരം ദൈവംതന്നെ കല്പിച്ചിരിക്കുന്നതിനാൽ ആ വ്യാഖ്യാനം ശരിയായിട്ടുള്ളതാണ് എന്നു പറയുന്നുവെങ്കിൽ മറ്റുള്ള കല്പനകൾക്കും ഇപ്രകാരം ദുർവ്യാഖ്യാനം ചെയ്വാൻ ബൈബിളിൽനിന്നു ധാരാളം പ്രമാണങ്ങൾ കിട്ടും.

എങ്ങനെയെന്നാൽ, (1 രാജാക്കന്മാർ 22-അ.) യഹോവാ ഒരാത്മാവിനെ അയച്ച് കള്ളം പറയിച്ച് ആകാബ് എന്നവനേയും അവന്റെ സേനകളേയും കൊന്നു. (പുറപ്പാടുപസ്തകം 13-അ.) മിസ്രയിം ദേശത്തുള്ള എല്ലാ കടിഞ്ഞൂൽകുട്ടികളേയും പാതിരാത്രിയിൽ കൊന്നു. പറവോന്റെ ഹൃദയത്തെ കഠിനപ്പെടുത്തി. തന്റെ കല്പനയെ കൈക്കൊള്ളാതെ വിലക്കിക്കൊണ്ട് അവനേയും അവന്റെ സേനകളേയും സമുദ്രത്തിൽ മുക്കിക്കൊന്നു. (ലേവിയാ പുസ്തകം 16-അ. 1-വാ.) തന്റെ സന്നിധിയിൽ വന്ന അഹറോന്റെ പുത്രന്മാരെ രണ്ടുപേരെ കൊന്നു. (ശമുയേൽ 1-ആം പുസ്തകം 25-അ. 38-വാ.) നാബാൻ എന്നവനെ അടിച്ചുകൊന്നു. പിന്നെയും ഇസ്രയേൽ ജനങ്ങളുടേയും മറ്റു പലരുടെയും ഇടയിൽ അനേകം കലഹങ്ങളെ ഉണ്ടാക്കി വളരെ കൊലചെയ്തു എന്നു കാണുന്നതുകൊണ്ട് കൊല്ലരുതെന്ന കല്പനയ്ക്ക് സമസൃഷ്ടങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/84&oldid=162612" എന്ന താളിൽനിന്ന് ശേഖരിച്ചത്