താൾ:Kristumata Nirupanam.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രൂപം, അരൂപം, വ്യാപകത്വം, *പ്രരകത്വം[1], **പ്രര്യത്വം[2], അനന്തത്വം, അന്തത്വം മുതലായ ധർമ്മങ്ങളിൽ ഉൾപ്പെടാത്ത സ്വഭാവമുള്ള ജീവനും, ദേഹവും രണ്ടും ഒന്നായി ചേർന്ന് ഒരുത്തൻ ആകുമെന്നുള്ളത് ചേരും. അല്ലാതെ തനിതനിയെ ചേതനത്വം, വ്യാപകത്വം, പ്രരകത്വം, നിത്യത്വം മുതലായ ധർമ്മങ്ങളെക്കൊണ്ടു തുല്യസ്വഭാവങ്ങൾ ഉള്ളവരായ പിതാ, പുത്രൻ, പവിത്രാത്മാ എന്നു പേരുള്ള മുന്നു പേരും ഒരുത്തനാകുന്നു എന്നുള്ളതും ഈ ദൃഷ്ടാന്തം കൊണ്ട് സിദ്ധിക്കപ്പെട്ടില്ല. അല്ലാതെയും മൂന്നു പേരും പ്രത്യേകം പ്രത്യേകം ദൈവമെന്നു പറയപ്പെടുന്നതുപോലെ ജീവനെയും ദേഹത്തെയും ഒന്നിച്ചിരിക്കുമ്പോഴല്ലാതെ വേറെ വേറെ മനു‌ഷൻ എന്നു പറയുന്നത് ചേരാത്തതായിട്ടേ ഭവിക്കു. മേലും സുതൻ പാടുപെട്ടപ്പോൾ പിതാവും അദ്ദേഹത്തിനെ വിട്ടുപിരിഞ്ഞു എന്നു പറഞ്ഞിരിക്കകൊണ്ടുതന്നെ അവരു രണ്ടുപേരും തുല്യന്മാരല്ലെന്നു തെളിവായിരിക്കുന്നു.

യേശു സ്നാനംചെയ്തപ്പോൾ പരമണ്ഡലത്തിൽ നിന്നും പവിത്രാത്മാവ് അദ്ദേഹത്തിന്റെ അടുത്തു വരേണ്ടതായിരുന്നതുകൊണ്ടും തന്റെ ശി‌ഷ്യന്മാരെ നോക്കിക്കൊണ്ടു ഞാൻ വാനലോകത്തെയ്ക്കു പോയാൽ അല്ലാതെ നിങ്ങൾക്കു പവിത്രാത്മാവിനെ അയച്ചുതരുന്നതിലേയ്ക്കു ഇടയില്ല അന്നു പറഞ്ഞിരിക്കകൊണ്ടും അവർ രണ്ടുപേരും ഒരുത്തനല്ലാ എന്നും ഇതിനുമുമ്പിൽ ക്രിസ്തുചരിതത്തിൽ തെളിവായി കാണിച്ചിരിക്കുന്നതുപോലെതന്നെ ക്രിസ്തു വാനലോകമായ പിതാവിന്റെ അടുക്കൽ പോയില്ല എന്നുള്ളത് സത്യമാകകൊണ്ടും ക്രിസ്ത്യന്മാരായ ശി‌ഷ്യന്മാർക്കും നിങ്ങൾക്കും ക്രിസ്തു അങ്ങു പോയാലല്ലാതെ വരാൻ ഇടയില്ലെന്നും പറയപ്പെട്ടിരിക്കുന്ന പവിത്രാത്മാവ് വന്നിട്ടില്ലെന്നും ആ സ്ഥിതിക്കു നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം ദുരിതകാരണങ്ങളായിരിക്കേയുള്ളു എന്നും നരകത്തിൽ പോയാൽ തിരിച്ചു കരേറ്റമില്ലെന്നുള്ളതും അതിനാൽ പാതാളത്തിൽപോയ ക്രിസ്തുവിനും മടങ്ങി കരേറ്റവും വാനലോകപ്രവേശവും ഇല്ലാത്തതും കൊണ്ട് നിങ്ങൾക്കു ഇനി മേലും ഒരുകാലത്തു പവിത്രാത്മാവ് വരികയില്ലെന്ന് ഊഹിക്കാനേ മാർഗ്ഗം കാണുന്നൊള്ളു, ആയതുകൊണ്ടും, പിതാവ്, പുത്രൻ, പവിത്രാത്മാവ് ഈ മൂന്നുപേരും ഒരുവാനാണെന്നു പറയുന്നതു ചേരുകയില്ലാ.

ഇങ്ങനെ ത്യ്രകത്വത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു സാധിക്കപ്പെട്ടിരിക്കുന്നു.

  1. പ്രരകത്വം = പ്രേരിപ്പിക്കാനുള്ള യോഗ്യത
  2. പ്രര്യത്വം = പ്രേരനക്ക് യോഗ്യമായതേതോ, അത് പ്രേര്യം.
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/72&oldid=162599" എന്ന താളിൽനിന്ന് ശേഖരിച്ചത്