താൾ:Kristumata Nirupanam.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാൽ തൈരാകുന്നതുപോലെ പിതാവ് പുത്രനായിരിക്കുന്നു. ഇതിൽ *പൂർണ്ണത്വദോ‌ഷമില്ല[1] എങ്കിൽ ഇത് കാരണം നശിച്ചു കാര്യമാകുന്ന പരിണാമവാദമത്ര. പാലു തന്നെതൈരാകുന്ന എന്നുള്ളതിൽ പാൽ നശിച്ചാണ് തൈരാകുന്നത്. ഇപ്രകാരം ഉപമേയത്തെയും നോക്കിയാൽ പിതാവ് പരമണ്ഡലത്തിലും പുത്രൻ ഭൂമിയിലും ഇരുന്നു എന്നത് അബദ്ധമായിപ്പോകും. എന്തെന്നാൽ തൈരായിട്ടു ഭവിച്ച പാലും ആ തൈരും തമ്മിൽ പിരിഞ്ഞു വേറെ ** സ്ഥലങ്ങളിലിരിക്കയില്ലെന്നുള്ളതുകൊണ്ടത്രേ[2] . ആകയാൽ പിതാവും പുത്രനും തമ്മിൽ പിരിഞ്ഞു രണ്ടു സ്ഥലത്തിരുന്നതായി കാണുകകൊണ്ട് ***ക്ഷീരദധിദൃഷ്ടാന്തം[3] ഘടിക്കയില്ല. ഈ ക്ഷീരദൃഷ്ടാന്തം പറയുന്നതിലിനിയുമൊരു ദോ‌ഷം ഇരിക്കുന്നു. അതായത് പാലു നശിച്ച് തൈരാകുന്നു. അനന്തരം ആ തൈരും തൈരായിട്ടുതന്നെ ഇരിക്കാതെ ആയതു നശിച്ച് മറ്റൊന്നാകും. ആ മറ്റൊന്നു നശിച്ച് വേറൊന്നാകും. ഇപ്രകാരം ഒരു നിലയില്ലാതെ പൊയ്പ്പോകുമെന്നാകുന്നു. ഇതുപോലെതന്നെ പിതാവ് നശിച്ച് യേശുവായി, യേശു നശിച്ച് മറ്റൊരുത്തനായി, അവനും നശിച്ച് വേറൊരുത്തനായി. ഇങ്ങനെ അളവുകടന്നു പൊയ്പോകും. ഈ സ്ഥിതിക്കു തൽക്കാലം പിതാവുമില്ലാ, യേശുവുമില്ല. ഇപ്പോൾ ഇരിക്കുന്നവൻ ഇന്നവനെന്നും അറിയാനും പാടില്ല. ഒരുവേള അറിയുമെന്നും വച്ചുകൊണ്ടാലും ആയവൻതന്നെ ഇനിമേലും ഇരിക്കുമെന്നു നിശ്ചയിപ്പാനും ഇടയില്ല. അല്ലാതെയും ഏവനെങ്കിലും ഒരുവൻ ഇപ്പോൾ ഉള്ളതായിട്ടു നിരൂപിക്കപ്പെടുകിൽ അവൻതന്നെ പരമണ്ഡലത്തിൽ ഇരിക്കുന്നവനെന്നുവരണം. ആ സ്ഥിതിക്ക് ഇപ്പോഴും പിതാവും പുത്രനും ഇരിക്കുന്നു എന്നു പറയുന്നത് ബൈബിളിന് വിരോധമായിട്ടുഭവിക്കും. ബൈബിളിനെ വിരോധമായി നിശ്ചയിക്കുന്നവരെ ക്രിസ്ത്യന്മാരെന്നു പറഞ്ഞുകൂടാ. ഇരിക്കട്ടെ പാലുമുഴുവനും നശിച്ചു തൈരാകുന്നതുപോലെ അല്ല പാലിൽ നിന്നു കുറെ ഭാഗം നശിച്ചു തൈരാകുന്നതായി ഭാവിച്ചു കൊണ്ട് അപ്രകാരംതന്നെ പിതാവിൽ കുറേ ഭാഗം നശിച്ചു പുത്രനാ

  1. പൂർണ്ണത്വദോഷം : പാൽ തൈരാകുന്നത്, പാലിന്റെ ഗുണങ്ങൾക്ക് മാറ്റം സംഭവിച്ചു തൈരിന്റെ വികാരങ്ങൾ സ്വീകരിച്ചു കൊണ്ടുള്ള പൂർണ്ണമാറ്റമാണ്. പാല് തൈരായശേഷം പാലും തൈരും ഒന്നുതന്നെ എന്നുവാദിക്കുന്നത്. രണ്ടിനെയും അഭേദം കൽപ്പിക്കുന്നത് പൂർണ്ണത്വദോഷമാണ്. യഹോവയും വലതു വശത്ത് യേശുവും ഒരേ സമയം ഇരിക്കുന്നതായിട്ടാണ് ബൈബിൾ പറയുന്നത്. അതിനാൽ ഇവർ രണ്ടുപേരും രണ്ടു തന്നെയാണ്.
  2. പാല് തൈരായാൽ പിന്നെ ഒന്നേയുള്ളൂ. തൈര് മാത്രം. രണ്ടുസ്ഥലത്ത് പാലും തൈരുമായിട്ടിരിക്കാൻ സാധ്യമല്ല.
  3. ക്ഷീരദധിദൃഷ്ടാന്തം = പാലാണ് തൈരായിട്ട് മാറിയത് എന്നപോലെ പിതാവ് പുത്രനായി എന്നത്
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/67&oldid=162593" എന്ന താളിൽനിന്ന് ശേഖരിച്ചത്