താൾ:Kristumata Nirupanam.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരിയായിട്ടും ചില ഗുണം ശരിയിടാതെയും ഇരിക്കയാൽ ഒരുത്തനെന്നു പറഞ്ഞുകൂടാ. ടി. മൂന്നു പേരുടെ അടുക്കലും അൽപവും ഭേദം കൂടാതെ എല്ലാ ഗുണങ്ങളും ശരിയായിട്ടിരിക്കയാൽ അവരെ ഒരുവൻ എന്നു പറയാമെങ്കിൽ മൂന്നു വെള്ളിരൂപകൾ അൽപവും ഭേദം കൂടാതെ എല്ലാ ഗുണങ്ങളും മുഴുവനും ഒത്തിരുന്നിട്ടും അവയെ ഒരു രൂപാ എന്നു പറഞ്ഞുകൂടാത്തതുപോലെ ടി. മൂന്നുപേരും തുല്യന്മാരായിരുന്നാലും ഒരുത്തൻ എന്നു പറഞ്ഞുകൂടാ. അല്ലാതെയും ആ മൂന്നുപേരും ക്രിയകൊണ്ടും കാലദേശ ഗുണങ്ങളെക്കൊണ്ടും തുല്യന്മാരെന്നു പറയുന്നതിന് ഇടയില്ല. പിതാവ് ലോകത്തെ സൃഷ്ടിച്ചു. മനു‌ഷ്യരെ പാപികളാക്കി. ഒഴിവുനാളിൽ വേലചെയ്ത ഒരുത്തനെ കല്ലെറിഞ്ഞു കൊല്ലുന്നതിനു കൽപിച്ചു. വൃദ്ധച്ഛദേനം ചെയ്യാത്ത ഒരുത്തനെ ഒളിച്ചിരുന്നു കൊല്ലുവാൻ നോക്കി. ഈജിപ്ത്യന്മാരോട് കൊള്ളചെയ്യുവാൻ പറഞ്ഞ് പത്തു കൽപ്പനയെ കൊടുത്തു. സൃഷ്ടിക്കു മുൻപിരുന്നു. യേശുവിനെ ഇടത്തുഭാഗത്തിരുന്നു ബലിയെ സ്വീകരിച്ചു. ഇനിയും ഇപ്രകാരമുള്ള അനേകകാര്യങ്ങളെ ചെയ്തു. യേശു രാജ്യദ്രാഹവും ദൈവദ്രാഹവും ചെയ്തു എന്നും ചൊല്ലി കുരിശിൽ തറച്ചു കൊല്ലപ്പെട്ട് പിതാവിന്റെ വലത്തു ഭാഗത്തിരുന്നു.

ഇനി പവിത്രാത്മാവ് മറിയത്തിൽ പ്രവേശിച്ച് യേശുവായി ഭവിച്ച് പ്രാവിനെപ്പോലെ ഭൂമിയിലേയ്ക്കുവന്നു. ഇതിനാൽ മൂന്നു പേരും ഒരുപോലെയുള്ളവരല്ലെന്ന് തെളിവാകുന്നു.

ഒരു വസ്തു രണ്ട് അല്ലെങ്കിൽ മൂന്ന് ആകയെന്നും മൂന്ന് അല്ലെങ്കിൽ രണ്ടുവസ്തുക്കൾ ഒന്നാകയെന്നുമുള്ളത് അപരിപൂർണ്ണ വസ്തുവിൽ അല്ലാതെ പരിപൂർണ്ണവസ്തുവിൽ സംഘടിക്കയില്ല. ജലം നിറഞ്ഞ മേലടപ്പിട്ട ഒരു പാത്രത്തിനകത്ത് ജലം രണ്ടും മൂന്നും ആകെയന്നുള്ളത് ചേരുമോ ഒരു വസ്തു രണ്ടായിട്ടു പിരിയണമെങ്കിൽ അതിനെ വേറെ സ്ഥലം വേണ്ടി വരുന്നു. ഇടവിടാതെ എങ്ങും നിറഞ്ഞിരുന്നാൽ പിരിവുണ്ടാവാൻ പാടില്ല. പിരിക്കയും കൂടുകയും ചെയ്യുന്നവയെല്ലാം വികാരത്തോടുകൂടിയ ജഡവസ്തുക്കൾ ആയിരിക്കണം. അല്ലാതെ പരിപൂർണ്ണമായ ഒന്ന് പലതാകയും പലതൊന്നാകയും ചെയ്കയെന്നുള്ളത് ചേരുകയില്ല. ഇപ്രകാരം പിതാവ്, സുതൻ, പവിത്രാത്മാവ് ഈ മൂവരും ഒരുവനാണെന്നും ഒരുവൻ ആ മൂവരാകുന്നു എന്നും പറയുന്നതു ദോ‌ഷമായിട്ടുതീരും.

ഇനി വേറെ ഒരു പ്രകാരത്തിൽ ടി. മൂന്നുപേരിൽ രണ്ടു പേരെ എടുത്തുനോക്കാം. ആയതു ശരിപ്പെട്ടാൽ അതിനെ തന്നെ മൂന്നു പേർക്കും വച്ചുകൊള്ളാം.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/66&oldid=162592" എന്ന താളിൽനിന്ന് ശേഖരിച്ചത്