താൾ:Kristumata Nirupanam.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏത്? കാര്യം ഏത്? മുൻപ് ഇല്ലാതിരുന്ന് ഉണ്ടാകുന്നതാകുന്നു കാര്യം. ആകയാൽ മുൻപ് ഇല്ലാതിരുന്നുണ്ടായ ഒന്നു കാര്യമാകും. കാര്യത്തിനു നിയതമായി മുൻനിൽപ്പതു കാരണമാകയാൽ കാര്യമായ ഒന്നിനെ നിയതമായി മുൻനിന്ന് മൂന്നു കാരണമാകും. കാരണ്മായ മൂന്ന് ഒന്നാകുമ്പോൾ ആ മുന്നെന്നുള്ളത് നശിക്കുന്നതിനാൽ കാരണമില്ലാതെ പോകുന്നു.

ഇപ്രകാരം ഉപമേയത്തേയും നോക്കിക്കണ്ടാൽ പിതാവ് പുത്രൻ പവിത്രാത്മാവ് ഈ മൂന്നുപേരും നശിചുപോകും. ഈ മൂന്നും നശിച്ചാലും ഇവയാലുണ്ടാകുന്ന ഒന്നെങ്കിലും നിലനിൽക്കയില്ലയോ? എന്നാൽ അതും നശിച്ചുപോകും.? എന്തുകൊണ്ടെന്നാൽ കാര്യം നശ്വരമാകുന്നു എന്നിരിക്കയാലത്ര? അതിനാൽ പിതാവ് പുത്രൻ പവിത്രാത്മാവ് ഈ കാരണമായ മൂന്നിനോടും കൂടി കാര്യമായ ഒന്ന് നശിക്കുമെന്നുള്ളതു നിശ്ചയമാകുന്നു.

ഇനിയും മൂന്ന് ഒന്നാകുമെന്നുള്ളതിൽ പിന്നെയും ഒരു ദോ‌ഷമിരിക്കുന്നു. അതായത് മൂന്നിനും വികാരത്വമുണ്ടാകലാകുന്നു. മൂന്നിനും ത്രിത്വം നശിചു വികാരത്തെ പ്രാപിക്കതെ ഒന്നാകയില്ല. ഇപ്രകാരം പിതാവ് പുത്രൻ പവിത്രാത്മാവ് എന്ന മുപ്പൊരുളിനും വികാരത്വം കൂടാതെ ഒന്നാകാൻ കഴികയില്ല.

ഇനി ഒന്നു മൂന്നാകുമെങ്കിൽ ഒന്ന് ഒന്നായിരുന്നുകൊണ്ട് മൂന്നാകുന്നോ, ഒന്നു നശിച്ചു മൂന്നാകുന്നോ? ഒന്നായിരുന്നു കൊണ്ട് മൂന്നാകുമെങ്കിൽ ആയതു പാടുള്ളതല്ല. ഒരു മാതളപ്പഴം ഒന്നായിട്ടുതന്നെ മുഴുവനുമിരിക്കെ ആയതു മൂന്നു പഴമാകുന്നതെങ്ങനെ? ആകയാൽ ഒന്ന് ഒന്നായിരുന്നുകൊണ്ടു മൂന്നാകുമെന്നുള്ളപക്ഷം ഛേദിക്കപ്പെട്ടുപോകുന്നു. ഒന്നു മുന്ന് ഇവയിൽ ഒന്ന് കാരണവും മുന്ന് കാര്യവുമാണ്. എന്നുതന്നയുമല്ല കാരണം നശിച്ചു കാര്യമാകയും ചെയ്യുന്നു. ഇപ്രകാരം ഉപമേയത്തേ നോക്കിയാൽ ഏകമായ ദൈവം നശിച്ച്, പിതാവ് പുത്രൻ പവിത്രാത്മാവ് എന്ന് മൂന്നുപേരായി ഭവിക്കുന്നു. കാര്യം നശ്വരമായിട്ടുള്ളതാകുന്നു എന്നിരിക്കയാൽ കാര്യങ്ങളായ ടി. പിതാവ്, പുത്രൻ, പവിത്രാത്മാവ് ഈ മൂന്നുപേരും നശിച്ചുപോകത്തക്കവരാകുന്ന എന്നു നിശ്ചയമാകുന്നു.

ഇനി ടി. മൂന്നുപേരും പ്രത്യേകം പ്രത്യേകം ഉള്ളവർ തന്നെ എന്നുവരികിലും തുല്യശക്തന്മാരാകയാൽ ഒരുത്തൻ തന്നെ എന്നു പറയാം. എങ്കിൽ ചില ഗുണങ്ങളെ കൊണ്ടു തുല്യന്മാരാകയാൽ മനു‌ഷ്യരെല്ലാവരെയും ഒരുത്തൻ എന്നു പറയേണ്ടതാണ്. മനു‌ഷ്യരിൽ ചില ഗുണം

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/65&oldid=162591" എന്ന താളിൽനിന്ന് ശേഖരിച്ചത്