താൾ:Kristumata Nirupanam.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എങ്ങനെ എന്നാൽ പിശാച് ഉന്നതസ്ഥാനങ്ങളിൽ നിന്നും താണ സ്ഥിതിയിൽ വന്നത് ആരാൽ? ദൈവത്തിനാലല്ലയോ? യേശു ദൈവമാണെന്നുവരികിൽ അടുക്കൽ പിശാചു വരുമോ? കണ്ട ഉടനെ ഓട്ടം പിടിക്കുകയോ കാൽക്കൽ വന്നു നമസ്ക്കരിക്കുകയോ ചെയ്യുമായിരുന്നല്ലോ? മാടൻ, കാളി, അയ്യനാർ, ശങ്കിലിഭൂതത്താൻ മുതലായ ചെറിയ ദേവതകളുടെ സന്നിധി മുമ്പാകെ തന്നെ പിശാച് ഉപദ്രവമുള്ളവർ ചെന്നാൽ "അയ്യോ! ഞാൻപൊയ്ക്കൊള്ളാമെ! ഇതാ പോകുന്നേ!" എന്ന് നിലവിളിചുകൊണ്ട് ബാധിക്കപ്പെട്ടവനെ വിട്ടും കളഞ്ഞ് പറയുന്ന അടയാളവും കാണിച്ച് നെടും കമ്പി നീട്ടുന്നലോ. അതുപോയിട്ട് ഈ യേശുനാഥനെ വന്നുപിടിക്കുന്നതിലേയ്ക്ക് പിശാച് അല്പം സംശയിക്കപോലും ചെയ്തില്ലെന്നുള്ളതിലേയ്ക്ക് പ്രമാണം ഇതാ നോക്കുവിൻ

(മത്തായി 4-അ. 1 മുതൽ 4 വാ.), (ലൂക്കോസ് 4-അ. 1 മുതൽ 13 വരെ വാ.) ക്രിസ്തുവിനെ പിശാചു പിടിച്ചെന്നും കുറ്റം ചെയ്വാൻ നിശ്ചയിച്ചെന്നും പട്ടിണി ഇട്ടെന്നും കാട്, നാട് മുതലായ പലേസ്ഥാനങ്ങളിലും കൊണ്ടുനടന്നു എന്നും ഉയർന്ന പർവ്വതതിൽ കരേറ്റി എന്നും തന്നെ വന്ദിപ്പാൻ പറഞ്ഞു എന്നും കാണുന്നതുകൊണ്ട് യേശുവിനു പിശാചിനെ തന്റെ അടുക്കൽ വരാതെയാക്കുവാനോ വന്നു പിടിച്ചതിന്റെ ശേ‌ഷം തന്നെ ഉപദ്രവിക്കാത്തവിധത്തിൽ അടക്കി നിറുത്തുവാനോ തൽക്ഷണം മാറ്റി ദൂരത്തുകളയുന്നതിനോ ഒന്നിനും തന്നെ ശക്തിയില്ലെന്നുള്ളതു നിശ്ചയമാകുന്നു.

അങ്ങനെയല്ലാ (മത്തായി 40-അ. 1-വാ.) യേശുനാഥൻ യോഹന്നാനിൽ നിന്നു സ്നാനം ഏറ്റ ഉടനെ പിശാചിനാൽ പരീക്ഷിക്കപ്പെട്ടവനായി ആത്മാവിനാൽ മരുഭൂമിയിലേയ്ക്കു മേൽപോട്ടു നടത്തപ്പെട്ടു എന്നു പറഞ്ഞിരിക്കകൊണ്ട് ആത്മാവിന്റെ അനുവാദപ്രകാരം പരീക്ഷിപ്പാനായിട്ടാണ് യേശുവിനെ പിശാചു പിടിച്ചത് അല്ലാതെ പിശാചിനു തോന്നിയപോലെ അക്രമമായിട്ടു വന്നുപിടിച്ചതല്ല എങ്കിൽ ഈ വി‌ഷയത്തെക്കുറിച്ചും അല്പം പര്യാലോചിക്കാം. ആത്മാവ് യേശുവിനെ വനാന്തരത്തിൽ കൊണ്ടുചെന്നു പിശാചിനാൽ പരീക്ഷിക്കപ്പെടത്തകവണ്ണം ആക്കിയത് എന്തിനായിട്ട്? യേശു പരീക്ഷകളിൽ ജയിച്ച് പിശാചിന്റെ പക്കൽനിന്നു ഇദ്ദേഹം ദൈവപുത്രൻ തന്നെയാണ് എന്നു യോഗ്യതാപത്രം (സർട്ടിഫിക്കറ്റ്) സമ്പാദിച്ചുകൊണ്ടാൽ ലോകർ അപ്രകാരം വിശ്വസിച്ചുകൊള്ളുമെന്ന് ആത്മാവ് നിരൂപിച്ചതായിരിക്കുമോ? പിതാവ്, പവിത്രാത്മാവ്, പുത്രൻ ഇവർ മൂന്നു പേരും തെകത്വപ്രകാരം ഒരുത്തനല്ലോ ആകുന്നത്. ആ സ്ഥിതിക്ക് പുത്രൻ പവിത്രാത്മാവിൽ നിന്നും, പവിത്രാത്മാവ് പിതാവിൽ (ദൈവത്തിൽ അതായത് യഹോ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/43&oldid=162567" എന്ന താളിൽനിന്ന് ശേഖരിച്ചത്