താൾ:Kristumata Nirupanam.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വയിൽ) നിന്നും വേറയല്ലെന്നും വരുമല്ലോ. പുത്രൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ടതുകൊണ്ട് പവിത്രാത്മാവും പിതാവുംകൂടി പരീക്ഷിക്കപ്പെട്ടവരായിത്തന്നെ ഭവിച്ചു.

ഇനിയും ദൈവംതന്നെ അല്ലെങ്കിൽ തന്റെ അംശമായ യേശുവിനെ ലോകർ അംഗീകരിക്കത്തക്കവണ്ണം പിശാചിന്റെ പരീക്ഷയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചു വിചാരിച്ചാൽ ആ ദൈവം ഒരുവേള പിശാചിനു തന്നോളം അല്ലെങ്കിൽ തന്റെ അംശമായ യേശുവിനെക്കാളും ശക്തി ഉണ്ടായിരിക്കുമോ എന്നു സംശയമുള്ളവനായും പിശാചിനു തന്നോളം അല്ലെങ്കിൽ തന്റെ അംശമായ യേശുവിനോളം ശക്തി ഇല്ലെന്നുള്ള നിശ്ചയം ഇല്ലാത്തവനായും ജീവകോടികൾ യേശുവിനെ വിശ്വസിക്കുന്നതിലേയ്ക്ക് ഇതുതന്നെ നല്ല മാർഗ്ഗമെന്നു നിരൂപിച്ചും ഇരുന്നിരിക്കുമെന്ന് അനുമാനിക്കുന്നതിനേ വഴി കാണുന്നുള്ളൂ. ഹാ! ഹാ! അദ്ദേഹത്തിന്റെ സർവ്വജ്ഞത്വമോ അദ്ദേഹം ദൈവത്തിന്റെ ഒരംശമായിരിക്കുന്ന വിധമോ അദ്ദേഹം ലോക ത്തിന്റെ രക്ഷാമാർഗ്ഗത്തെ കണ്ടുപിടിച്ചു നിയമിച്ച യോഗ്യതയോ? അമ്മമ്മാ! ഇതുകളെല്ലാം ഏറ്റവും അതിശയിക്കത്തക്കവകളായിത്തന്നെ ഇരിക്കുന്നു. ആകട്ടെ ഇനി യേശു പിശാചിന്റെ പരീക്ഷകളിൽ ജയിച്ചോ എന്നും പരീക്ഷകൾതന്നെ എന്തെല്ലാമായിരുന്നു എന്നും നോക്കാം. പിശാച് യേശുവിനു വിശപ്പുണ്ടെന്നു കണ്ടിട്ട് അല്പവും കൂസൽ കൂടാതെ നീ ദൈവപുത്ര നാണെങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ ചൊല്ലുക എന്നുപറഞ്ഞു. എന്നിട്ടോ യേശു അപ്രകാരം ചെയ്തില്ലാ. ഭേ‌ഷ് ബലെ! ഇതാണോ ജയം? യേശു പിന്നെ എന്തുചെയ്തു? മനു‌ഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്. ദൈവവായൂടെ വരുന്ന സകലവചനത്താലത്ര എന്നു പറകമാത്രമേ ചെയ്തുള്ളൂ. ഹാ! ഹാ! ഈ അസംബന്ധം പറഞ്ഞതും കല്ലുകളെ അപ്പമാക്കാതിരുന്നതും എന്തുകൊണ്ട്? (മത്തായി 4- ഞ്ജ) "യേശു 40 ദിവസം ഉപവസിച്ചതിന്റെ ശേ‌ഷം വിശന്നു" എന്നു മത്തായിതന്നെ പറഞ്ഞിരിക്കകൊണ്ട് വിശപ്പില്ലാഞ്ഞിട്ടല്ലായിരുന്നു എന്നു നിശ്ചയിപ്പാനും പാടില്ല. വിശപ്പിനെ ജയിച്ചിരുന്നു, അതുകൊണ്ടാണ് എങ്കിൽ ഭക്ഷണത്തിന് ഒന്നും ഇല്ലാതിരുന്ന ആ സമയം നോക്കി വിശപ്പ് പ്രതികൂലമായിട്ടു വരുന്നത് എന്തുകൊണ്ട്? വന്നാലും യേശു ഉത്തരം പറഞ്ഞതുപോലെ ദൈവവായൂടെ വരുന്ന സകലവചനങ്ങളെക്കൊണ്ട് അതിനെ തടുത്തുകളയാൻ കഴിയുമായിരുന്നു എങ്കിൽ തന്നത്താൻ മറന്ന് അത്തിമരത്തിനെ ശപിക്കത്തക്കവണ്ണം ഉണ്ടായ കോപത്തിനു കാരണമായിട്ടു വന്ന വിശപ്പിനെ തടുക്കുന്നതിലേയ്ക്ക് ഈ 2*വചനഭേ‌ഷജത്തെ [1]അന്നു പ്രയോഗിച്ചു നോക്കാതെ ഇരുന്നത്

  1. വചന ഭേഷജം = വാക്കാകുന്ന ഔഷധം
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/44&oldid=162568" എന്ന താളിൽനിന്ന് ശേഖരിച്ചത്