താൾ:Kristumata Nirupanam.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കയാൽ സൃഷ്ടിച്ചത് തന്റെ രൂപത്തിലെന്നിരിക്കകൊണ്ടും ആത്മാവ് ദൈവത്തിന്റെ ജീവശ്വാസമാകയാൽ അതുസൃഷ്ടിക്കപ്പെട്ടതല്ലെന്ന് ഇരിക്കയാലും ആത്മാവിനെയല്ല ശരീരത്തെയാണ് സൃഷ്ടിച്ചത്. ജ്ഞാനത്തിന്റെ വടിവിൽ സൃഷ്ടിച്ചു എന്നു പറയുന്നതിനാൽ ഇനിയും വലിയ ദോഷം ഇരിക്കുന്നു. അതായത് ആദിമനുഷ്യനെ ജ്ഞാനത്തിന്റെ രൂപമായിട്ടാണു സൃഷ്ടിച്ചതെങ്കിൽ അവനു സ്വാഭാവികമായിട്ടു ജ്ഞാനം പ്രകാശിക്കാതെ ഇരിക്കുമോ? അറിഞ്ഞിരുന്നുഎങ്കിൽ തന്റെ സ്ത്രീ, പിശാചായ സർപ്പത്തിന്റെ കൈവശപ്പെട്ടുപോകുമോ? അവൾ വശപ്പെട്ടുപോയാലും അവളുടെ വാക്കിനെ ഇവൻ കേൾക്കുമായിരുന്നോ? ഇല്ലല്ലോ. അതുകൊണ്ട് സ്വരൂപമെന്നത് അറിവല്ല, ശരീരം തന്നെയാണ്.

ഇനിയും സ്വരൂപമെന്നുള്ളതിന് അർത്ഥം അറിവ് എന്നാണ് എങ്കിൽ മനുഷ്യനു കനി തിന്നുന്നതിന് മുമ്പിലുണ്ടായിരുന്ന ജ്ഞാനമേ ദൈവത്തിനുള്ളു എന്നും അപ്പോൾ കനി തിന്നതിന്റെ ശേഷം മനുഷ്യനുണ്ടായ ഗുണദോഷജ്ഞാനം പോലും ദൈവത്തിനില്ലെന്നും ഒരുവേള ഉണ്ടെന്നുപറയുന്നപക്ഷം യഹോവായും ഈ കനിയെ എപ്പോഴോ ഒരിക്കൽ തിന്നിട്ടാണ് ഗുണദോഷജ്ഞാനം വന്നിട്ടുള്ളത് എന്നും, സ്വാഭാവികമായിട്ടു ഈ ജ്ഞാനം ഇല്ലെന്നും തീർച്ചയാകും എന്നാകുന്നു.

പിന്നെയും മണ്ണുകൊണ്ടുണ്ടാക്കി എന്നും മൂക്കിൽ ഊതി എന്നും കല്പന കൊടുത്തു എന്നും കാണുന്നുല്ലോ. ഇതിലേക്ക് കയ്യ്, വായ്, മൂക്ക് ഇവകളും ദൈവം വരുന്ന ശബ്ദത്തെ കേട്ടു എന്നുകാണുകയാൽ ശബ്ദം കേൾക്കുമാറു നടക്കുന്നതിലേക്ക് കാലുകളും കായൻ, നോവാ മുതലാവർക്കു കാണപ്പെട്ടു എന്നിരിക്കായാൽ രൂപവും കൂടാതെ എങ്ങനെ ആണ്? ഇനിയും ആദം നഗ്നനാകകൊണ്ട് ലജ്ജിച്ച് ഒളിച്ചിരുന്നു എന്നു കാണുന്നു. അപ്പോൾ അരൂപിയെ കാണുന്നതിനോ കാണാതെ ലജ്ജിക്കുന്നതിനോ ആർക്കെങ്കിലും ഇടവരുമോ? ഇല്ലല്ലോ. ഇതെല്ലാം കൊണ്ടും നോക്കുമ്പോൾ യഹോവാ സ്വരൂപിയെന്നുതന്നെ നിശ്ച്യിക്കപ്പെടുന്നു.

ആദിപുസ്തകം 3 അ. 8വാ പകൽ തണുപ്പുള്ള സമയത്തു തോട്ടത്തിൽ സഞ്ചരിക്കുന്ന യഹോവാ എന്നിരിക്കയാൽ യഹോവാ ഉച്ചക്കാലത്തെ വെയിലിനെ ഭയപ്പെട്ട് എളവെയിലിൽ സുഖത്തിനുവേണ്ടിലാത്തുന്നുവെന്നും അതുകൊണ്ടു ശീതോഷ്ണസുഖദുഃഖാദികൾ ഉള്ളവനെന്നും ഉറപ്പാകുന്നു.

ഇനിയും പലതുമുണ്ട് അവകളെല്ലാം ഇരിക്കട്ടെ.

ഇങ്ങനെ എല്ലാംകൊണ്ടും യഹോവക്കു ദൈവലക്ഷണമില്ലെന്നും ആയതിനാൽ വണങ്ങത്തക്കവനെന്നും മഹത്വമുള്ളവനെന്നും അർഥമുള്ളതായി പറയെപ്പെടുന്ന 'എലോഹിം' സർവ്വവല്ലഭനെന്നു അർഥമുള്ളതായി പറയപ്പെടുന്ന 'എലിയോൻ' തന്നാൽ താനായി ജീവനുള്ളവൻ നിത്യൻ യഥാവാൻ ആദ്യന്തമില്ലാത്തവൻ ഈ അർഥങ്ങളുള്ളതായി പറയപ്പെടുന്ന 'യഹോവാ' എല്ലാവരുടെയും മേലും ദൈവമായവൻ സകലതിനും ന്യായാധിപതി എന്ന അർഥങ്ങളുള്ളതായി പറയപ്പെടുന്ന 'ശദായി' എബ്രായഭാഷയിലുള്ള ഈ നാമങ്ങളും ദൈവമെന്നർഥമുള്ള 'തെയ്യൊസ്സി' കർത്താവെന്നർഥമുള്ള 'കൂറിയോസ്സി' ഗ്രീക്കുഭാഷയിലുള്ള ഈ നാമങ്ങളും ഈ യഹോവാ ദൈവത്തിനു ചേരാത്തവയാകുന്നു എന്നും സ്പഷ്ടമാക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/30&oldid=162553" എന്ന താളിൽനിന്ന് ശേഖരിച്ചത്