താൾ:Kristumata Nirupanam.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യേശുക്രിസ്തുവും അല്പംപോലും ദൈവത്വമില്ലാത്ത ആളാണെന്നു കാണിക്കാം.

യുറോപ്പുഖണ്ഡതിലുള്ള പൂർവചരിത്രങ്ങളിൽ യേശുവിന്റെ കാലത്ത് സംഭവിച്ചിട്ടുള്ള സംഗതികളെ ഉള്ളപ്രകാരം കാലഭേദങ്ങളെ നിർണയിച്ച് എഴുതിവെച്ചത് യോസിമോസ് എന്ന ആളാകുന്നു. യേശുവാകട്ടെ യഥാർത്ഥമായിട്ട് അക്കാലത്തുണ്ടായിരിക്കയും മരിച്ചവരെ ജീവിപ്പിക്കൽ മുതലായ അത്ഭുതങ്ങൾകൊണ്ട് ജനങ്ങളെ ഭ്രമിപ്പിക്കുകയും ചെയ്തിരുന്നു എങ്കിൽ യോസിമോസ് എഴുതിയ ചരിത്രത്തിൽ പറയാതെ വിട്ടുകളയുമായിരുന്നോ? ഒരുവേള അവകൾ അദ്ദേഹത്തിന്റെ ചെവിയിൽ കടക്കാതെയിരുന്നതായിരിക്കാം. എങ്കിലും യേശു കുരിശിക്കപ്പെട്ടപ്പോൾ പകൽസമയം രാത്രിസമയം പോലെ അന്ധകരമായിരുന്നു. എന്നുള്ള വിശേഷസംഭവത്തെക്കൂടി അദ്ദേഹം അറിയാതിരുന്നുപോയോ? ഒരുസമയം അങ്ങനെയുമിരിക്കട്ടെ. അന്നുണ്ടായതായി പറയപ്പെട്ട ഭൂകമ്പത്തെക്കുറിച്ചുള്ള ഓർമയും അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും തീരെ നീങ്ങിപ്പോയോ? അത്രയുമല്ല യേശു ജനിച്ചിട്ട ആണ്ട്, മാസം, തീയതി ഇവകളെ ബൈബളിൽ പറയാതെ വിട്ടുകളഞ്ഞതെന്തുകൊണ്ട്? ജനിച്ച ദിവസത്തേക്കാളും മരിച്ച ദിവസം അവശ്യം ഗണിക്കപ്പെടേണ്ടതായിരുന്നിട്ടും ആയതിനെയും പറഞ്ഞിട്ടില്ലല്ലോ. നൂതനമായിട്ട് ഒരു നക്ഷത്രം ഉദിച്ചു അതിനെക്കൊണ്ടു ജനനനാളിനെ ഗണിക്കാമല്ലോ. എന്നാൽ 1*1890[1] സംവത്സരങ്ങൾക്കുമുമ്പേ അപ്രകാരം ഒരു നക്ഷത്രം ഉദിച്ചിട്ടുള്ളതായി ഇൻഡ്യ, ചീന, പേർഷ്യ, യുറോപ്പ് ഈ സ്ഥലങ്ങളിലുള്ള ആകാശഗണിതശാസ്ത്രിമാർ ആരെങ്കിലും സമ്മതിക്കുന്നുണ്ടോ? അതുമില്ല. ആകയാൽ

  1. 1890 = ചട്ടമ്പിസ്വാമി ഈ പുസ്തകം രചിച്ച വർഷത്തെ സൂചിപ്പിക്കുന്നു
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/31&oldid=162554" എന്ന താളിൽനിന്ന് ശേഖരിച്ചത്