താൾ:Kristumata Nirupanam.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്റെ മഹിമ പ്രകാശിക്കുന്നതിനുവേണ്ടി പ്രയത്നിച്ചു തിരിയുന്നവനെന്നും ബൈബിളിൽ പല സ്ഥലത്തും പറഞ്ഞിരിക്കകൊണ്ട് സ്തുതിപ്രിയനെന്നും,

സൃഷ്ടിച്ചപ്പോൾ സന്തോഷിക്കുകയും പിന്നീട് പരിതപ്പിക്കുകയും ചെയ്തതുകൊണ്ട് വ്യാകുലത്വമുള്ളവനെന്നും (പുറപ്പാട് 1-അ.) വയറ്റാട്ടികളായ സിപ്രായും പൂയായും കള്ളം പറഞ്ഞതുകൊണ്ട് അവരെ അനുഗ്രഹിച്ചു. (1-രാജാക്കന്മാർ 22-അ.) ഒരു ആത്മാവിനെ അയച്ചു കള്ളം പറയിച്ച ആഹാബ് എന്നവനെയും അവന്റെ സേനകളേയും കൊന്നു എന്നു പറഞ്ഞിരിക്കകൊണ്ട് അസത്യവാനെന്നും, (പുറപ്പട് 11-അ.)

ഇസ്രലന്മാരെ അയൽക്കാരോട് ആഭരണങ്ങളെ ഇരവൽ വാങ്ങികൊണ്ടുഒളിച്ചു ഓടിപോകത്തക്കവണ്ണം കൊളുത്തിവിട്ടു. (2-ശമുവേൽ. 12-അ.) ദാവീദ് എന്നവൻ ഉറിയാവിന്റെ ഭാര്യയെ പിടിച്ചതുകൊണ്ട് ദാവീദിന്റെ സ്തീകളെ അവന്റെ അയൽക്കാരനോടു ശയിക്കാൻ കൽപ്പിച്ചു. (ആദ്യപുസ്തകം 20-അ. അബ്രഹാവും 26-അ.) ഇസഹാക്കും കള്ളം പറഞ്ഞതിന്റെശേഷം അവരെ ശിക്ഷിക്കാതെ അനുഗ്രഹിച്ചു. (ഹൊശയാ 1-അ. 2-അ.) നീ ചെന്ന് നിനക്ക് വേശ്യാവൃത്തിയുള്ള ഒരു ഭാര്യയേയും വേശ്യാവൃത്തികളിലെ പൈതങ്ങളെയും എടുത്തുകൊൾക എന്നിങ്ങനെയെല്ലാം പറഞ്ഞിരിക്കകൊണ്ടു മഹാദുഷ്ടതയുള്ളവൻ എന്നും കാണുന്നു.

ഇനിയും ബൈബിൾ പുസ്തകത്തിൽ കാണുന്ന യഹോവായുടെ ദുർഗ്ഗുണങ്ങളെയും ദുരാചാരങ്ങളെയും ദുർവാക്കുകളെയും പറക എന്നുവച്ചാൽ അധികവിസ്താരമായി പോകുമെന്നും ഇത്രയുംകൊണ്ട് മതിയാകുമെന്നും കരുതി ഇവിടെ അവസാനിപ്പിക്കുന്നു.

ഇനി (ആദ്യപുസ്തകം 1-അ. 26-27-വാ.) ദൈവം തന്റെ രൂപമായിട്ടു മനുഷ്യനെ സൃഷ്ടിച്ചു എന്നു കാണുന്നു. അപ്പോൾ യഹോവാ അരൂപിയോ സ്വരൂപിയോ ? ഒരിക്കലും സ്വരൂപിയല്ലാ. അരൂപിതന്നെയാണ്. എങ്കിൽ അരൂപമായ സ്വരൂപത്തിലല്ലയോ സൃഷ്ടിച്ചിരിക്കു. ഇപ്പോൾ മനുഷ്യരെന്നു പറയപ്പെട്ടുവരുന്ന മനുഷ്യരെതന്നെയാണ് സൃഷ്ടിച്ചിരുന്നത് എന്നുവരുകിൽ സൃഷ്ടിച്ചദൈവം അരൂപിയല്ല സ്വരൂപി അത്രേ.

ഹെ! അങ്ങനെ അല്ല തന്റെ സ്വരൂപമെന്നു പറഞ്ഞതിനർത്ഥം ശരീരമെന്നല്ലാ ആത്മാവ് എന്നാണ് എങ്കിൽ യഹോവ സൃഷ്ടിച്ചതു ശരീരത്തെയോ ആത്മാവിനെയോ രണ്ടിനേയും കൂടിയോ? (ആദിപുസ്തകം 2-അ. 7-വാ.) യഹോവ മനു‌ഷ്യനെ മണ്ണുകൊണ്ടു സൃഷ്ടിച്ചു ജീവശ്വാസത്തെ മൂക്കിൽകൂടി ഊതി മനു‌ഷ്യനെ ജീവാത്മാവാക്കി എന്നു കാണുക

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/29&oldid=162551" എന്ന താളിൽനിന്ന് ശേഖരിച്ചത്