Jump to content

താൾ:Kristumata Nirupanam.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യഹോവാ, ഇപ്രകാരം ഇച്ഛയോടുകൂടി മനു‌ഷ്യരെ സൃഷ്ടിച്ചിട്ട് പിന്നെ പരിതപിച്ചത് എന്തിന്?

താൻ സൃഷ്ടിച്ച മനു‌ഷ്യർ ശുദ്ധന്മാരായിരിക്കാതെ, പാപികളായി പോയതുകൊണ്ടു പരിതപിച്ചു എങ്കിൽ,

അതു ന്യായംതന്നെ. ആ മനു‌ഷ്യർ പാപികളായെന്നുമാത്രമല്ലേ ഉള്ളു. വേറെ അന്യായമൊന്നും ചെയ്തില്ലല്ലോ. ആ അവരെ സൃഷ്ടിച്ചതിനെക്കുറിച്ച് പരിതപിച്ച് യഹോവാ താൻ സൃഷ്ടിച്ച ദൈവദൂതൻ പാപിയായും പിശാചായും തീർന്നു എന്നുമാത്രമല്ല, തന്റെ അടിമകളായ മനു‌ഷ്യരെയും ദോ‌ഷപ്പെടുത്തി, തന്റെ പേരിൽ അപകീർത്തിയും ഉണ്ടാക്കിത്തീർത്തു തന്റെ കൽപനയെയും ലംഘിച്ച്, താൻ ജനിച്ച് കഷ്ടപ്പെട്ടു മരിക്കുന്നതിലേയ്ക്കു ഇടയാക്കി. ജനനമരണമില്ലാത്തവനെന്നുള്ള പേരിനെയും അനർത്ഥവത്താക്കി. ഇങ്ങനെ എലാം തനിക്കു മഹാനാശങ്ങളെ ചെയ്തതുകൊണ്ട് ആ, അവരെ സൃഷ്ടിച്ചതിനെ വിചാരിച്ച് അത്യന്തം പരിതപിക്കാനുള്ളതായിരിക്കെ അല്പംപോലും അതിനെപ്പറ്റി പരിതപിക്കാതെ ഇരുന്നത് എന്തൊകൊണ്ടോ? സൃഷ്ടിച്ചുതുടങ്ങിയാൽ ഇപ്രകാരമുള്ള ദോ‌ഷങ്ങളെല്ലാം സംഭവിക്കുമെന്നുള്ളതിനെ മുമ്പിൽക്കൂട്ടി അറിഞ്ഞിരുന്നില്ലെങ്കിൽ സർവജ്ഞനല്ല എന്നും അറിഞ്ഞു കൊണ്ടുതന്നെ ആയിരുന്നുവെങ്കിൽ കൃപ ഇല്ലാത്തവനെന്നും പിന്നീടു പരിതപിച്ചതു കള്ളമെന്നും നിശ്ചയിക്കേണ്ടതാണ്.

അലാതെയും ലോകത്ത് ഇന്നത് ഇന്നപോലെ ആകുമെന്ന് അറിഞ്ഞിരുന്നാൽ ഇന്നത് ഇന്നവണ്ണം നടത്തേണ്ടതാണെന്നുള്ള നിയതനിശ്ചയവുംകൂടി അപ്പോൾ ചെയ്തു കൊള്ളുകയില്ലയോ? ആ സ്ഥിതിക്കു യഹോവാ നിശ്ചയിച്ച പ്രകാരംതന്നെ എല്ലാം നടക്കും എന്നല്ലാതെ ഇടയ്ക്കു തെറ്റിപോകുമോ? തെറ്റിപോകുമെങ്കിൽ സർവജ്ഞത്വവും സർവകർത്തൃത്വവും ഇല്ലാതാകുമല്ലോ. അങ്ങനെ ഒന്നും തെറ്റിപ്പോയില്ലെങ്കിൽ സമസ്തവും യഹോവായുടെ നിയമപ്രകാരം തന്നെ സംഭവിച്ചിട്ടുള്ളതെന്നു പറയേണ്ടതാണ്. അതുകൊണ്ട് സകല പാപങ്ങളും വീഴ്ചകളും യഹോവയുടെ പേരിൽ അല്ലാതെ മനു‌ഷ്യരുടെമേൽ ഇരിക്കുന്നതിലേയ്ക്കു തീരെ ന്യായം ഇല്ല.

ആദ്യമേതന്നെ സകലത്തെയും നിശ്ചയിച്ചിരുന്ന എന്നുള്ളതിനു പ്രമാണം ഏഫെസിയക്കാർ 1-അ. 4-വാ. നാം ശുദ്ധിയുള്ളവരായും സ്നേഹത്തിന്റെ തന്റെ മുമ്പാകെ കുറ്റമില്ലാത്തവരായും ഇരിക്കേണ്ടുന്നതിന് അവൻ ലോകത്തിന്റെ അടിസ്ഥാനത്തിനു മുമ്പെ നമ്മെ ഇവങ്കൽ തിരഞ്ഞെടുത്തിരിക്കുന്ന പ്രകാരംതന്നെ ടി (11-വാ). തന്റെ മനസ്സിന്റെ ആലോചനപോലെതന്നെ സകലത്തെയും പ്രവർത്തി

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/26&oldid=162548" എന്ന താളിൽനിന്ന് ശേഖരിച്ചത്