താൾ:Kristumata Nirupanam.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്നതിന്റെ നിർണ്ണയപ്രകാരം നാം മുൻ നിയമിക്കപ്പെട്ടിട്ട് ഇവങ്കൽ നമുക്ക് ഒരവകാശംലഭിച്ചിരിക്കുന്നു. റോമാക്കാർ 8-അ. 28-വാ. വിശേ‌ഷിച്ചും ദൈവത്തെ സ്നേഹിക്കുന്നവരും അവന്റെ മുൻ നിശ്ചയപ്രകാരം വിളിക്കപ്പെട്ടവരും ആയുള്ളവർക്കു എല്ലാ കാര്യങ്ങളും നൻമയ്ക്കായിട്ട് ഒരുമിച്ചു വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. 8-അ. 29-വാ. എന്തുകൊണ്ടെന്നാൽ അവൻ മുൻ അറിഞ്ഞവരെ തന്റെ പുത്രൻ അനേക സഹോദരന്മാരിൽ ആദ്യജാതനായിരിക്കേണ്ടുന്നതിന് അവന്റെ സ്വരൂപത്തോട് അനുരൂപപ്പെടുത്തുവാനായിട്ടു മുൻനിശ്ചയിച്ചു. ടി.ടി. 30. അവൻ ഏവരെ മുൻനിശ്ചയിച്ചുവോ അവരെത്തന്നെ അവൻ നീതീകരിച്ചു. ഏവരെ അവൻ നീതീകരിച്ചുവോ അവരെ അവൻ മഹത്വപ്പെടുത്തി. (അപ്പെസ്തോ: നടപ്പുകൾ 2-അ. 22-വാ.) ദൈവത്തിന്റെ നിശ്ചയ ആലോചനയാലും മുൻ അറിവിനാലും ഏല്പ്പിക്കപ്പെടുകകൊണ്ടു നിങ്ങൾ അവനെപിടിച്ച് ദുഷ്ടകൈകൾകൊണ്ട് അവനെ കുരിശിൽ തറച്ചുകൊന്നു. (റോമാക്കാർ 9-അ. 22-33 വ.) പിന്നെ ദൈവം തന്റെ ക്രോധത്തെ കാണിപ്പാനും തന്റെ ശക്തിയെ അറിയിപ്പാനും ഇഷ്ടപ്പെട്ട് നാശത്തിനു യോഗ്യമായുള്ള ക്രോധപാത്രങ്ങളെ വളരെ ദീർഘശാന്തതയോടു സഹിച്ചു എങ്കിൽ എന്ത്? താൻ മഹത്വത്തിനുമുമ്പിൽ ഒരുക്കിയ കാരുണ്യപാത്രങ്ങളിൽ തന്റെ മഹത്വത്തിന്റെ ഐശ്വര്യത്തെ അറിയിപ്പാനും ഇഷ്ടപ്പെട്ടുവെങ്കിൽ എന്ത്? 2. തെസ്സലോനിയക്കാർ 2.അ.13വാ. എന്നാൽ കർത്താവിനാൽ സേവിക്കപ്പെട്ട സഹോദരന്മാരെ, നിങ്ങളെ ദൈവം ആദി തുടങ്ങി ആത്മാവിനാലുള്ള ശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയ്ക്കു തിരഞ്ഞെടുത്തിരിക്കകൊണ്ട്,

ഈ വാക്യങ്ങളാൽ ഇന്നത് ഇന്നവണ്ണം നടത്തണമെന്നു സൃഷ്ടികാലത്ത് ആദ്യംതന്നെ യഹോവാ നിശ്ചയിച്ചിരുന്നു എന്നു തോന്നുന്നു. അതുകൊണ്ട് യഹോവയുടെ നിയമപ്രകാരം തന്നെയാണ് സകല ദോ‌ഷങ്ങളും സംഭച്ചത് എന്നു തെളിവായിരിക്കുന്നു. ആകയാൽ ആ ദൈവം താൻ ചെയ്ത പാപത്തിലേയ്ക്കുവേണ്ടി ആത്മാക്കളെ ദണ്ഡിപ്പിക്കുന്നതു മഹാ അന്യായമാകുന്നു. ഇങ്ങനെ ആദിസൃഷ്ടി നിരൂപണംകൊണ്ട് ദൈവലക്ഷണമില്ലെന്ന് സാധിക്കപ്പെടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/27&oldid=162549" എന്ന താളിൽനിന്ന് ശേഖരിച്ചത്