Jump to content

താൾ:Kristumata Nirupanam.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വന്നുദോ‌ഷപ്പെടുത്തിയപ്പോൾ ദൈവം അവിടെ ഇല്ലായിരുന്നു എങ്കിൽ സർവ്വവ്യാപകനല്ലെന്നും അതിനെ അറിഞ്ഞില്ലെങ്കിൽ സർവജ്ഞനല്ലെന്നും അതിനെ അറിഞ്ഞിട്ടും ആ പിശാചിനെ ഖണ്ഡിപ്പാൻ കഴിയാതെ ഇരുന്നുപോയി എങ്കിൽ അനന്തശക്തിയുള്ളവനല്ലെന്നും അതിലേയ്ക്ക് സമ്മതിച്ചിരുന്നു എങ്കിൽ കരുണയില്ലാത്തവനെന്നും തീർച്ചയാക്കാം.

ഒരു ദുഷ്ടമൃഗം വന്നു തന്റെ കുട്ടിയെ കൊല്ലുന്നതിനുതുടങ്ങുമ്പോൾ അതിനെ വിലക്കുവാൻ കഴിയുന്നതും പ്രയാസപ്പെടാതെ വൃഥാ നോക്കിക്കൊണ്ടിരിക്കുന്നവനെ പിതാവ് എന്നു പറയുമോ? ഒരിക്കലും പറഞ്ഞുകൂടാ. ആ സ്ഥിതിക്കു നിങ്ങളുടെ ദൈവത്തെ സർവ്വലോക പിതാവാണെന്നു നിരൂപിക്കുന്നതും പറയുന്നതും ശരിയാണോ?

പിശാചിനെ ശിക്ഷിക്കുകയും മനു‌ഷ്യരെ മുക്തിയിൽ ചേർത്തുകൊള്ളുകയും ചെയ്യാം എന്നുള്ള അഭിപ്രായത്തോടുകൂടി ആയിരുന്നു എങ്കിൽ വ്യാധിയേയും ഔ‌ഷധത്തേയും സമ്പാദിക്കുന്നത് ബുദ്ധികേടാകയാൽ അത് ഒരു ഭ്രാന്തകൃത്യമായിട്ടായിരിക്കും എന്നുമാത്രം പറയേണ്ടിവരും.

ഇനിയും മനു‌ഷ്യരുടെ ശുദ്ധിയെ നശിപ്പിച്ചത് പിശാചാണെന്നു പറയുന്നല്ലോ. ആ സ്ഥിതിക്കു മുമ്പേതന്നെ ദേവദൂതൻമുരുടെ ശുദ്ധിയെ നശിപ്പിച്ച് ഈ പിശാചാകത്തക്കവണ്ണം ആക്കിത്തീർത്തത് വേറെ ഒരു പിശാച് എന്നു നിശ്ചയിക്കേണ്ടതാണ്. അതിലേയ്ക്കു അന്ന് അവിടെ അപ്രകാരം ഒരു പിശാച് ഇല്ലായിരുന്നതുകൊണ്ട് യഹോവാതന്നെ എല്ലാവരെയും കെടുത്ത പിശാച് എന്നു പറയപ്പെടണം.

അതുകൂടാതെയും പിശാച് സർപ്പവേ‌ഷം കെട്ടി വന്നു മനു‌ഷ്യരെ ദോ‌ഷപ്പെടുത്തിയതുകൊണ്ട് ആ പിശാചിനെ ശപിക്കാതെ സർപ്പങ്ങളെ എല്ലാം ശപിച്ചത് എന്തിന്?

പാപം ഉണ്ടാകുന്നതിന് ഒരുവിധത്തിലും കാരണങ്ങളാകാത്ത സർപ്പങ്ങൾ എല്ലാം ശാപമേറ്റ സ്ഥിതിക്ക് ആ പാപോൽപത്തിക്കുനേരെ കാരണമായിരുന്ന പിശാചും വൃക്ഷവും അതുകളെ സൃഷ്ടിച്ച ദൈവവും ശാപമേൽക്കാതെ ഒഴിഞ്ഞതു നീതിയായിട്ടുള്ളതുതന്നെയോ?

ഇനിയും ആദിമനു‌ഷ്യർ ദോ‌ഷം ചെയ്തതുകൊണ്ട് അവർക്കു കൊടുത്ത ശാപം അവരുടെ സന്തതിയിൽ ജനിക്കുന്ന എല്ലാ മനു‌ഷ്യർക്കും പറ്റത്തക്കവണ്ണം നിശ്ചയിച്ചതിന്റെ കാരണമെന്താണ്?

ആദിപുസ്തകം 6അ. 6-7വാ. താൻ ഭൂമിയിൽ മനു‌ഷ്യരെ സൃഷ്ടിച്ചതിനെക്കുറിച്ച് പരിതപിച്ചു. അത് യഹോവായുടെ ഹൃദയത്തിൽ വേദനയായിരുന്നു. നാം മനു‌ഷ്യരെ സൃഷ്ടിച്ചത് നമുക്കു പരിതാപമായിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/25&oldid=162547" എന്ന താളിൽനിന്ന് ശേഖരിച്ചത്