താൾ:Kristumata Nirupanam.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൃത്യനിമിത്തം


അല്ലയോ ക്രിസ്‌തീയപ്രസംഗികളെ!

യഹോവാ, ചിദചിദ്രൂപമായ ഈ ലോകത്തെ സൃഷ്‌ടിച്ചുവല്ലോ. കാര്യം കാരണത്തോടുകൂടിയത് എന്നല്ലയോ ന്യായം. ആ സ്‌ഥിതിക്ക് ഈ ലോകം കാര്യമാകയാൽ ഇതിനും നിമിത്തകാരണമായ പ്രയോജനം അപേക്ഷ്യമാകുന്നു. എന്തെന്നാൽ ആരെങ്കിലും എന്തെങ്കിലും ഒരു കാര്യത്തെ ഒരു നിമിത്തവും കൂടാതെ ചെയ്‌കയില്ല. "പ്രയോജനമനുദ്ദിശ്യ ന മന്ദോപി പ്രവർത്തതേ"- പ്രയോജനത്തെ അപേക്ഷിക്കാതെ മന്ദനായുള്ളവൻപോലും ഒന്നുംതന്നെ പ്രവർത്തിക്കുകയില്ലാ. എന്നാൽ ആ പ്രയോജനം സ്വാർത്ഥമോ പരാർത്ഥമോ എന്നുനോക്കുമ്പോൾ (യശായാ 43 അ. 7-വാ.) ഞാൻ അവനെ എന്റെ മഹത്വത്തിനായിട്ടു സൃഷ്‌ടിച്ചു എന്നു നിങ്ങളുടെ ബൈബിൾപ്രമാണത്തിൽ പറഞ്ഞിരിക്കകൊണ്ട് യഹോവായുടെ ഈ ലോകസൃഷ്ടി സ്വാർത്‌ഥമായിട്ടുതന്നെയെന്ന് തീർച്ചയാകുന്നു. അത്രയുമല്ല. സൃഷ്‌ടിക്കുമുമ്പേ ജീവന്മാരില്ലായിരുന്നു എന്നുള്ളത് നിങ്ങളുടെ മതത്തിന്റെ പരമസിദ്ധാന്തമാകയാൽ അന്യന്മാർ നിമിത്തമെന്ന് കാണിക്കുന്നതിനു വഴിയും കാണുന്നില്ല. [1]പാരിശേ‌ഷ്യയുക്തിയാൽ യഹോവാ തന്റെ നിമിത്തമായിട്ടുതന്നെ ലോകത്തെ സൃഷ്ടിച്ചു എന്നു സ്പഷ്ടമാകുന്നു.

യഹോവാ ആദ്യം ശുദ്ധജ്‌ഞാനമില്ലാതെ അജ്‌ഞാനബന്ധമുള്ളവരായിട്ടുതന്നെ രണ്ടുമനു‌ഷ്യരെ സൃഷ്‌ടിക്കുകയും അവരുടെ സമീപത്തിൽ ഉപയോഗമില്ലാത്ത ഒരു വൃക്ഷത്തെ വച്ചുണ്ടാക്കുകയും അതിന്റെ കനിയെ തിന്നുപോകരുതെന്നു ന്യായംകൂടാതെ ഒരു കല്പന


  1. യാഹോവയാണ് ലോകത്തെ സൃഷ്ടിച്ചത് എന്നും, സൃഷ്‌ടിക്കുവേണ്ട എല്ലാകാര്യങ്ങളും യഹോവതന്നെയാണ് ചെയ്തതെന്നും, യാഹോവയ്ക്കുമുമ്പ് അന്യന്മാരാരും സൃഷ്‌ടിനടത്തിയിട്ടില്ല എന്നും ബൈബിൾപറയുന്നു. ആകയാൽ ആ സൃഷ്‌ടിജാലങ്ങളിൽ വരുന്ന ഗുണദോഷങ്ങളുടെ ഉത്തരവാദിത്വവും യാഹോവയ്‌ക്കുതന്നെയാണ്. പാപവൃത്തികളുടെ കാരണക്കാരൻ യഹോവയാണെന്നുവരുന്നു. എല്ലാം യഹോവതന്നെയാണ് ചെയ്തതെന്നും, മറ്റാരും ഒന്നുംതന്നെ ചെയ്‌തിട്ടില്ല എന്നും തെളിയുന്നതാണ് പാരിശേഷ്യയുക്തി.
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/13&oldid=162534" എന്ന താളിൽനിന്ന് ശേഖരിച്ചത്