താൾ:Koudilyande Arthasasthram 1935.pdf/646

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൩൫ ൧൪൫- ൧൪൬ പ്രകരണങ്ങൾ ഏഴാമധ്യായം തിൽ സ്ഥിതിചെയ്യുന്നതിനെക്കാളും, സൈന്യം സ്ഥിതിചെയ്യുന്നതു് കോശം സ്ഥിതിചെയ്യുന്നതിനെക്കാളും ഭേദമാകുന്നു. എല്ലാ പ്രകൃതികളേയും അനർത്ഥസംശയത്തിൽനിന്നു മോചിപ്പാൻ സാധിക്കാത്തപക്ഷം പ്രകൃത്യവയവങ്ങളെ മോചിപ്പാൻ യത്നിക്കണം. അതിൽ പുരുഷപ്രകൃതികളിൽ വച്ചു എണ്ണത്തിൽ അധികമുള്ളവരും സ്സേവമുള്ളവരും തീക്ഷ്ണലുബ്ധന്മാരൊഴികെയുള്ളവരുമായവരെയും, ദ്രവ്യപ്രകൃതികളിൽവച്ചു വിലകൂടിയും ഉപകാരമേറിയുമിരിക്കുന്നതിനേയും ആദ്യം മോചിക്കണം. ലഘുക്കളായ ദ്രവ്യപ്രകൃതികളെ സന്ധി, ആസനം, ദ്വൈധീഭാവം എന്നിവയിലൊന്നുകൊണ്ടും ഗുരുക്കളായവയെ തദ്വിപരീതമായവ (വിഗ്രഹയാനസമാശ്രയങ്ങൾ) കൊണ്ടും മോചിക്കണം. ക്ഷയസ്ഥാനവൃദ്ധികളിൽവച്ചു മേൽപ്പോട്ടു മേൽപ്പോട്ടുള്ളവയെ ലഭിപ്പാൻ ശ്രമിക്കണം. ഭാവിയിൽ ഗുണം വരുമെന്നു കാണുന്നപക്ഷം ക്ഷയാദികളെ ഇതിന്നു വിപരീതമായി ലഭിക്കുന്നതിന്നും ശ്രമിക്കാം. ഇങ്ങനെ ദേശാവസ്ഥാപനം. ഇതുകൊണ്ടു യുദ്ധയാത്രയുടെ ആദിമധ്യാന്തങ്ങളിൽ അർത്ഥാർത്ഥസംശയങ്ങൾ വരുന്നതിനെപ്പറ്റിയും പറഞ്ഞുകഴിഞ്ഞു.

യാത്രയുടെ ആദിയിൽ അർത്ഥാനർത്ഥസംശയങ്ങൾ നിരന്തരമായിട്ടുണ്ടാകാവുന്നതുകൊണ്ടു് അവയിൽവച്ചു് പാർഷ്ണിഗ്രാഹനെയും ആസാരനേയും പ്രതിഹനിക്കുന്നതിലും ക്ഷയം, വ്യയം, പ്രവാസം, പ്രത്യാദേയം (ശത്രുവിനാൽ അപഹരിക്കപ്പെട്ടതും വീണ്ടെടുക്കേണ്ടതുമായ ഭൂമി മുതലായതു്), മൂലരക്ഷണം എന്നിവയിലും ഉപയോഗപ്പെടുന്നതാകയാൽ അർത്ഥമാണു് സമ്പാദിക്കുവ്ൻ അധികം നല്ലതു്. അങ്ങനെ ചെയ്താൽ സ്വഭൂമിസ്ഥിതനായ വിജിഗീഷുനിന്നു് അനർത്ഥവും സംശയവും സഹ്യമായിരിക്കും. ഇതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/646&oldid=162478" എന്ന താളിൽനിന്ന് ശേഖരിച്ചത്