താൾ:Koudilyande Arthasasthram 1935.pdf/645

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൬൩൪ അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം നെ തീർക്കണം; പ്രകൃതികളിൽവച്ചു പ്രശസ്തതരമായിട്ടുള്ള തിനെക്കൊടുത്തും ഉഭയതോനർത്ഥാപത്തിനെ തീർക്കണം; സമന്തതോനർത്ഥയായ ആപത്തിനെ തന്റെ മൂലസ്ഥാനം തന്നെ ഉപേക്ഷിച്ചും തീർക്കേണ്ടതാണു്. ഒന്നുകൊണ്ടും ആ പത്തു തീർക്കുവാൻ കഴിയാത്തപക്ഷം സർവ്വവുമുപേക്ഷിച്ചു രാജ്യംവിട്ടു പോകണം. എന്തുകൊണ്ടെന്നാ, ജീവിച്ചിരിക്കുന്നവന്നു പിന്നേയും രാജ്യപ്രാപ്തി വരുന്നതായി കണ്ടിട്ടുണ്ടു്. ഉദാഹരണം സുയാത്രനും (നളനും) ഉദയനും തന്നെ. ഒരു ഭാഗത്തുനിന്നു ലാഭവും മറുഭാഗത്തുനിന്നു രാജ്യാഭിമർശവും (രാജ്യാക്രമണം) വരുന്നതു് ഉഭയതോർത്ഥാനർത്ഥയായ ആപത്തു്; അതിൽ കിട്ടുന്ന അർത്ഥം അനർത്ഥനിവാരണത്തിന്നുകൂടി മതിയാകുമെങ്കിൽ അർത്ഥത്തെ സമ്പാദിപ്പിൻ യാനംചെയ്യണം. ഇതുകൊണ്ട് സമന്തതോർത്ഥാനർത്ഥയായ ആപത്തിനേയും പറഞ്ഞുകഴിഞ്ഞു. ഒരു ഭാഗത്തുനിന്നു അനർത്ഥവും മറുഭാഗത്തുനിന്നും അർത്ഥസംശയവും വരുന്നതു് ഉഭയതോനർത്ഥാർത്ഥസംശയയായ ആപത്തു്. ഇതിൽ ആദ്യം അനർത്ഥത്തുന്നു പ്രതിവിധി ചെയ്യണം . പിന്നീടുവേണം അർത്ഥസംശയത്തെ സാധിപ്പിക്കാ. ഇതുകൊണ്ടു സമന്തതോനർത്ഥാർത്ഥസംശയയായ ആപത്തിനേയും പറഞ്ഞുകഴിഞ്ഞു.

ഒരു ഭാഗത്തുനിന്നു അർത്ഥവും മറുഭാഗത്തുനിന്നു അനർത്ഥസംശയവും വരുന്നതു് ഉഭയതോർത്ഥാനർത്ഥസംശയയായ ആപത്തു്. ഇതുകൊണ്ടു, സമന്തതോർത്ഥാനർത്ഥസംശയയായ ആപത്തും പറയപ്പെട്ടു. ഇതിൽ മുൻപുമുൻപു പറഞ്ഞ പ്രകൃതികളെ ആദ്യമാദ്യം അർത്ഥസംശയത്തിൽനിന്നു മോചിപ്പാൻ യത്നിക്കണം. എന്തുകൊണ്ടെന്നാ, മിത്രം അനർത്ഥംസംശയത്തിൽ സ്ഥിതിചെയ്യുന്നതു് സൈന്യം അ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/645&oldid=162477" എന്ന താളിൽനിന്ന് ശേഖരിച്ചത്