അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം കൊണ്ടു് യാത്രാമധ്യത്തിൽ അർത്ഥാനർത്ഥസംശയങ്ങൾ വരുന്നതിനെക്കുറിച്ചും പറഞ്ഞുകഴിഞ്ഞു. യാത്രയുടെ അവസാനത്തിങ്കലാകട്ടെ കർശീയനോ ഉച്ഛേദനീയനോ ആയ ശത്രുവിനെ കർശനംചെയ്കയോ ഉച്ഛേദിക്കുകയോ ചെയ്തിട്ടു് അർത്ഥം നേടുന്നതാണു് അധികം നല്ലതു്; അല്ലാതെ അനർത്ഥസംശയങ്ങളെ പ്രാപിക്കുന്നതു നല്ലതല്ല. കാരണം ശത്രുവിന്റെ ബാധ വരുമെന്നുള്ള ഭയംതന്നെ. സാമവായികന്മാരിൽവച്ചു് അപ്രധാനനായ വന്നാകട്ടെ പ്രതിബന്ധംകൂടാതെ എങ്ങോട്ടെങ്കിലും പോകാവുന്നതുകൊണ്ടു് യാത്രയുടെ മദ്ധ്യത്തിലോ അവസാനത്തിലോ ഉണ്ടാകുന്ന അനർത്ഥസംശയങ്ങൾ പ്രതിവിധേയമായിരിക്കും. അർത്ഥം, ധർമ്മം, കാമം എന്നിങ്ങനെ അർത്ഥത്രിവർഗ്ഗം (അർത്ഥങ്ങൾ മൂന്നുകൂട്ടം). അതിൽവച്ചു് ആദ്യമദ്യം പറയപ്പെട്ടതു്ഉപലഭിക്കുവാൻ അധികം നല്ലതാകുന്നു. അനർത്ഥം, അധർമ്മം, ശോകം എന്നിങ്ങനെ അനർത്ഥത്രിവർഗ്ഗം. അതിൽവച്ചു് ആദ്യമാദ്യം പറയപ്പെട്ടതു് അധികമധികം പ്രതിവിധേയമാകുന്നു. അർത്ഥമോ അനർത്ഥമോ, ധർമ്മമോ അധർമ്മമോ,കാമമോ ശോകമോ എന്നിങ്ങനെ സംശയത്രിവർഗ്ഗം. അതിൽ ഓരോ വർഗ്ഗത്തിലും രണ്ടാമതു പറഞ്ഞതിന്നു പ്രതിക്രിയ ചെയ്താൽ ആദ്യം പറഞ്ഞതു് ഉപലഭിക്കുവാൻ നല്ലതാകുന്നു. ഇങ്ങനെ കാലാവസ്ഥപനം. ഇപ്രകാരം ആപത്തുകൾ പറയപ്പെട്ടു.
മോൽപ്പറഞ്ഞ ആപത്തുകളുടെ സിദ്ധി (പ്രതിക്രിയ) എങ്ങനെയെന്നാൽ:- പുത്രന്മാരിലും ഭ്രാതാക്കളിലും ബന്ധുക്കളിലും സാമദാനങ്ങളെക്കൊണ്ടും, പൌരന്മാരിലും ജാനപദന്മാരിലും സൈന്യമുഖ്യന്മാരിലും ദാനഭേദങ്ങളെക്കൊണ്ടും, സാമന്തന്മാരിലും ആടവികന്മാരിലും ഭേദദ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.