താൾ:Koudilyande Arthasasthram 1935.pdf/635

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാം അധ്യായം


ഒരുനൂറ്റിനാല്പത്തിനാലാം പ്രകാരണം. ദൂഷ്യശത്രുസംയുക്താപത്തുകൾ ദൂഷ്യന്മാരിൽനിന്നു മാത്രമുണ്ടായവയും ശത്രുക്കളിൽ നിന്നു മാത്രമുണ്ടായവയുമെന്ന രണ്ടു വിധം ആപത്തുകൾ ശുദ്ധകൾ (കലർപ്പില്ലാത്തവ) ആകുന്നു. ദൂഷ്യശുദ്ധയായ ആപത്തിൽ പൌരന്മാരിലോ ജാന പദന്മാരില്ലോ ദണ്ഡമൊഴികെയുള്ള ഉപായങ്ങളെ പ്രയോഗിപ്പൂ. ദണ്ഡം മഹാജനങ്ങളിൽ പ്രയോഗിപ്പാൻ പ്രയോസമാണു; പ്രയോഗിച്ചാലും അത് ഉദ്ദേശിച്ച കാര്യം സാധിപ്പിക്കുകയില്ല; മറ്റു വല്ല അനർത്ഥവും ഉണ്ടാക്കിത്തീർക്കുകയും ചെയ്യും. അവരുടെ മുഖ്യന്മാരിലാകട്ടേ, ദാണ്ഡകർമ്മകത്തിൽ പറഞ്ഞതുപോലെ പ്രവൃത്തിക്കണം. ശത്രുശുദ്ധയായ ആപത്തിൽ ശത്രം, അവന്റെ പ്രധാനൻ (മന്ത്രി), കാര്യൻ (അമാത്യൻ), പ്രധാനകാര്യന്മാർ രണ്ടുപേരും എന്നിവർ സംബന്ധിച്ചിരിക്കുമ്പോൾ ക്രമത്തിൽ സാമാദികളെക്കൊണ്ടു് സിദ്ധി (പ്രതികാരം) ചെയ്യണം. പ്രധാനന്റെ സിദ്ധി മന്ത്രികളെ ആശ്രയിച്ചും, യത്തന്റെ (കാര്യന്റെ) സിദ്ധി മന്ത്രികളെ ആശ്രയിച്ചും, പ്രധാനകാര്യന്മാരിരുവും കൂടിയതിന്റെ സിദ്ധി സ്വാമിപ്രധാനന്മാർ രണ്ടുഃപരെയും ആശ്രയിച്ചുമിരിക്കുന്നു.*

  • ശത്രുപ്രയുക്താപത്തിൽ സാമം, പ്രധാനപ്രയുക്താപത്തിൽ ദാനം, കാര്യപ്രയുക്താപത്തിൽ ഭേദം, ഉഭയപ്രയുക്താപത്തിൽ ദണ്ഡം എന്നിവ പ്രയോഗിക്കണം. പ്രധാനന്നുള്ള പ്രതികാരം സ്വാമിയിലും, കാര്യന്നുള്ളതു പ്രധാനനിലും. പ്രധാനകാര്യന്മാർക്കിവേർക്കും കൂടിയുള്ളത് സ്വാമിപ്രധാനന്മാരിരുവരിലും കൂടിയും പ്രയോഗിക്കണം; എന്നു സാരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/635&oldid=162467" എന്ന താളിൽനിന്ന് ശേഖരിച്ചത്