൬൨൩ ==ഒരു നൂറ്റിനാല്പത്തിമൂന്നാം പ്രകരണം == അഞ്ചാമധ്യായം യോഗിപ്പൂ. അവരുടെ ശൌചത്തെയും യാമർത്ഥ്യത്തെയും കാരണമായിപ്പറഞ്ഞോ വ്യസനാഭ്യുദയങ്ങളെ അപേക്ഷിച്ചോ പ്രതിപൂജിക്കുകയെന്ന നിലയിൽ ദാനം പ്രയോഗിപ്പൂ; മിത്രവ്യഞ്ജനനായ ഗൂഢപുരുഷൻ "നിങ്ങളുടെ ഉള്ളറിവാൻവേണ്ടി രാജാവു നിങ്ങളെ പരീക്ഷിക്കും. ഉള്ള് അദ്ദേഹത്തോടു പറയണം" എന്നു പറകയോ, "ഇന്നിന്നവർ നിങ്ങളെപ്പറ്റി രാജാവിന്റെ മുമ്പിൽ ഉപജാപം ചെയ്യുന്നുണ്ടു്"എന്നു പറഞ്ഞു് അവരെ തമ്മിൽത്തമ്മിൽ ഭേദിപ്പിക്കുകയോ ആകുന്ന ഭേദം പ്രയോഗിപ്പൂ; ദാണ്ഡകർമ്മികത്തിൽ പറഞ്ഞദണ്ഡവും പ്രയോഗിപ്പൂ. ഇപ്പറഞ്ഞ നാലാപത്തുകളിലുംവച്ചു് ആഭ്യന്തരമായിട്ടുള്ളതിനെത്തന്നെയാണ് ആദ്യം തീർക്കോണ്ടതു്. അഭ്യന്തരകോപം അഹിഭയമാകയാൽ ബാഹ്യകോപത്തെക്കാളധികം ചീത്തയാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.
ഈയാപത്തുകളിൽ പൂർവ്വം പൂർവ്വം ചൊന്നതു ലഘ്വിയാം; ബലവൽകൃതയെന്നാകിൽ ഗുർവ്വി, ലഘ്വി മറിച്ചുമാം.
കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അഭിയാസ്യൽകർമ്മമെ ന്നഒമ്പതാമധികരണത്തിൽ,ബാഹ്യാഭ്യന്തരാപ
ത്തുകൾ എന്ന അഞ്ചമദ്ധ്യായം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.