താൾ:Koudilyande Arthasasthram 1935.pdf/636

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൨൫ ഒരുനൂറ്റിനാല്പത്തിനാലാം പ്രകരണം ആറാമധ്യായം ദൂഷ്യരും അദൂഷ്യരും കൂടിച്ചേർന്നുണ്ടാക്കുന്ന ആപത്തു് ആമിശ്രമാകുന്നു. ആമിശ്രാപത്തിൽ അദൂഷ്യനിലാണ് പ്രതിവിധി ചെയ്യേണ്ടതു്. എന്തുകൊണ്ടെന്നാൽ, ആലം ബനമില്ലെന്നു വന്നാൽ ആലംബിക്കുന്നവനം ഉണ്ടാകയില്ല. മിത്രവും ശത്രുവും കുടിച്ചേർന്നുണ്ടാക്കുന്ന ആപത്തു പരമിശ്രം (ശത്രുമിശ്രം). പരമിശ്രാപത്തിന്നു മിത്രത്തിലാണ് പ്രതിവിധി പ്രയോഗിക്കേണ്ടതു്. മിത്രം മുഖേനയായാൽ പ്രതിവിധി എളുപ്പത്തിൽ ചെയ്പാൻ കഴിയും; ശത്രുവ വഴിക്കാൻ അങ്ങനെയല്ല. മീത്രം സന്ധിയെ ഇച്ഛിക്കാത്തപക്ഷം വീണ്ടു വീണ്ടും ഉപജാപം ചെയ്തു സത്രികളെക്കൊണ്ടു മിത്രത്തെ അമിത്രങ്കൽനിന്നു ഭേദിപ്പിച്ചു വശത്താക്കണം. മിത്രം, അമിത്രൻ എന്നീ ക്രമത്തിലുള്ള രാജസംഘത്തിന്റെ അവസാനത്തിൽ നിൽക്കുന്നതാരോ അവനെ വശീകരിക്കണം. അന്തത്തിൽ നിക്കുന്നവന് വശഗനായാൽ മധ്യസ്ഥായികൾ തമ്മിൽത്തമ്മിൽ ഭേദിക്കുന്നതാണ്. ഇതുപോലെ മധ്യത്തിൽ നിൽക്കുന്നവനെ വശപ്പെടുത്തുകയും ചെയ്യാം. മധ്യസ്ഥായി വശഗനായാൽ അന്തസ്ഥായികൾ യോജിച്ചിരിക്കുകയില്ല. എങ്ങനെ ചെയ്താലാണോ മിത്രശത്രുക്കൾക്ക് ആശ്രയഭേദം വരിക അങ്ങനെയുള്ള ഉപായങ്ങളെ പ്രയോഗിക്കണം. ധാർമ്മികനായവനെ, അവന്റെ ജാതിയേയും കുലത്തേയും ശ്രുതത്തേയും വൃത്തത്തേയും പറ്റി സ്തുതിക്കുകയോ അവന്റെയും തന്റെയും പൂര്യന്മാർക്കുണ്ടായിരുന്ന സംബന്ധത്തെയും അവർ ത്രികാലങ്ങളിലും ചെയ്തിരുന്ന ഉപകാരത്തേയും അപകാരാഭാവത്തേയും പ്രസ്താവിക്കുകയോ ചെയ്തു സാമംകൊണ്ടു സമാധാനിപ്പിപ്പൂ. ഉത്സാഹം ക്ഷയിച്ചവൻ, വിഗ്രഹംകൊണ്ടു ക്ഷീണിച്ചവൻ, ഉപായം മുട്ടി

79*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/636&oldid=162468" എന്ന താളിൽനിന്ന് ശേഖരിച്ചത്