താൾ:Koudilyande Arthasasthram 1935.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൯
പതിമ്മൂന്നാം പ്രകരണം പതിനേഴാം അധ്യായം


വായിക്കൂട്ടും. ആകയാൽ സ്വദേശത്തുനിന്നകന്നുള്ള സാമന്തന്റെ കോട്ടയിൽ പാൎപ്പിക്കുന്നതാണു് നല്ലതു്.

വത്സസ്ഥാനമാണിതെന്നു കൌണപദന്തൻ. ഇങ്ങനെ ചെയ്താൽ വത്സനെക്കൊണ്ടു പശുവിനെക്കറക്കുന്നതുപോലെ സാമന്തൻ ഇവന്റെ പിതാവിനെ കറക്കും. അതുകൊണ്ടു രാജപുത്രനെ മാതൃബന്ധുക്കളുടെ വശത്തിൽ വസിപ്പിക്കുകയാണു ഭേദം.

ധ്വജസ്ഥാനമാണിതെന്നു വാതവ്യാധി. എന്തുകൊണ്ടെന്നാൽ, ധ്വജത്തെക്കാട്ടി അദിതിയും കൌശികനുമെന്നപോലെ ഇവനെക്കാട്ടി മാതൃബന്ധുക്കൾ ഭിക്ഷ യാചിച്ചുതുടങ്ങും. അതിനാൽ രാജപുത്രനെ ഗ്രാമ്യധൎമ്മങ്ങളിൽ ആസംഗിപ്പിക്കുകയാണു വേണ്ടതു്. സുഖത്താൽ ഉപരുദ്ധന്മാരായ പുത്രന്മാർ പിതാവിനെ ദ്രോഹിക്കുകയില്ല.

ജീവന്മരണമാണിതെന്നു കൌടില്യമതം. എന്തുകൊണ്ടെന്നാൽ, അവിനീതനായ പുത്രനോടുകൂടിയ രാജകുലം, ഘുണജഗ്ദ്ധമായ മരമെന്നപോലെ, പരന്മാർ ആക്രമിക്കുമ്പോഴേക്കു മുറിഞ്ഞുപോകും. ആയതിനാൽ രാജമഹിഷി ഋതുമതിയാകുമ്പോൾ ഋത്വിക്കുകൾ ഇന്ദ്രനും ബൃഹസ്പതിയും ദേവതയായിട്ടുള്ള ഹവിസ്സിനെ ഹോമിക്കണം[1]; ഗൎഭിണിയാകുമ്പോൾ കൌമാരഭൃത്യൻ (ബാലവൈദ്യൻ) ഗൎഭരക്ഷയ്ക്കും സുഖപ്രസവത്തിന്നും വേണ്ടുന്ന പ്രയത്നം ചെയ്യണം; പ്രസവിച്ചാൽ പുരോഹിതൻ പുത്രസംസ്ക്കാരത്തെച്ചെയ്യണം; പുത്രൻ അധ്യയനത്തിന്നു സമൎത്ഥനായിത്തീൎന്നാൽ നിപുണന്മാരായ ആചാൎയ്യന്മാർ വിനയിക്കുകയും ചെയ്യണം.


  1. ഐശ്വര്യപ്രതാപാദികളുണ്ടാവാൻ ഇന്ദ്രനേയും, ബുദ്ധിയും വിദ്യയും സിദ്ധിപ്പാൻ ബൃഹസ്പതിയെയും ഉദ്ദേശിച്ചു വയറ്റുഹോമം ചെയ്യേണമെന്നു സാരം.


7 ✹












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/60&oldid=208178" എന്ന താളിൽനിന്ന് ശേഖരിച്ചത്