താൾ:Koudilyande Arthasasthram 1935.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦
വിനയാധികാരികം ഒന്നാമധികരണം


സത്രികളിലൊരുവൻ രാജകുമാരനെ മൃഗയ, ദ്യുതം, മദ്യം, സ്ത്രീ എന്നിവയിലേൎപ്പെടുവാനും പിതാവിന്റെ നേരെ വിക്രമിച്ചു രാജ്യം കൈയ്ക്കലാക്കുവാനും പ്രലോഭിപ്പിക്കേണമെന്നും, അതിനെ മറ്റൊരു സത്രി പ്രതിഷേധിക്കേണമെന്നും ആംഭീയന്മാർ അഭിപ്രായപ്പെടുന്നു.

ബോധമില്ലാത്തവരെ അങ്ങനെ ബോധിപ്പിക്കുന്നതു മഹാദോഷമാണെന്നു കൌടില്യമതം. നവമായ ദ്രവ്യത്തെ ഏതേതു വസ്തുക്കളെക്കൊണ്ടു ലേപിക്കുന്നുവോ അവയെയെല്ലാം അതു ചൂഷണംചെയ്യും. അതുപോലെ നവബുദ്ധിയായ രാജപുത്രനും അവനോടെന്തെന്തുപറയുന്നുവോ അതിനെയെല്ലാം ശാഃസ്ത്രോപദേശംപോലെ സ്വീകരിക്കും. ആകയാൽ ധൎമ്മവുമൎത്ഥവും മാത്രമേ അവന്നുപദേശിക്കാവൂ; അധൎമ്മവുമനൎത്ഥവും ഉപദേശിക്കരുതു്.

സത്രീകളാകട്ടെ "ഇവിടുത്തെ ആളുകളാണു ഞങ്ങൾ" എന്നു പറഞ്ഞുംകൊണ്ടു രാജപുത്രനെ പാലിക്കണം. യൌവനത്തിളപ്പുകൊണ്ടു രാജപുത്രൻ പരസ്ത്രീകളിൽ മനസ്സുവയ്ക്കുന്നതായാൽ അശുചികളും ആൎയ്യാവ്യഞ്ജനകളുമായ സ്ത്രീകളെക്കൊണ്ടു രാത്രിയിൽ, ശൂന്യഗ്രഹങ്ങളിൽവച്ചു് അവനെ ഭയപ്പെടുത്തിക്കണം; മദ്യകാമനായാൽ യോഗപാനം കൊടുത്ത് ഉദ്വേഗം ജനിപ്പിക്കണം; ദ്യൂതകാമനായാൽ കാപടികപുരുഷന്മാരെക്കൊണ്ടു ഉദ്വേജിപ്പിക്കണം; മൃഗയാകാമനായാൽ പ്രതിരോധക (ചോര) വ്യഞ്ജനന്മാരെക്കൊണ്ടു ഭയപ്പെടുത്തിക്കണം; പിതാവിന്റെ നേരെ വിക്രമിപ്പാൻ ബുദ്ധി പോകുന്നതായാൽ "അങ്ങനെയാകട്ടെ" എന്നു പറഞ്ഞ് അവന്റെ പക്ഷത്തിൽച്ചേൎന്നു "അപ്രാൎത്ഥനീയ (ആക്രമിക്കാൻ കഴിയാത്തവൻ) നാണു രാജാവു്. ശ്രമം വിപന്നമായാൽ വധം നിശ്ചയം; സമ്പന്നമായാൽ നരകപാതവും സംക്രോശവും വരും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/61&oldid=208230" എന്ന താളിൽനിന്ന് ശേഖരിച്ചത്