താൾ:Koudilyande Arthasasthram 1935.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പതിനേഴാം അധ്യായം

പതിമൂന്നാം പ്രകരണം. രാജപുത്രരക്ഷണം.


രക്ഷിതനായ രാജാവു് ആസന്നന്മാരിൽ നിന്നും പരന്മാരിൽനിന്നും രാജ്യത്തെ രക്ഷിക്കും. ഒന്നാമതു ദാരങ്ങളിൽനിന്നും പുത്രന്മാരിൽനിന്നുമാണു രാജാവിന്നു രക്ഷ വേണ്ടതു്. ദാരരക്ഷണം നിശാന്തപ്രണിധിയിൽ പറയുന്നതാണു്. പുത്രസംരക്ഷണം ഇവിടെ പറയാം.

ജനനംമുതൽതന്നെ രാജപുത്രന്മാരെ രക്ഷിക്കണം. എന്തുകൊണ്ടെന്നാൽ, രാജപുത്രന്മാർ ഞണ്ടുകളെന്നപോലെ ജനകനെ ഭക്ഷിക്കുന്നവരാണു്. അവരുടെ പേരിൽ പിതാവിന്നു സ്നേഹമുറയ്ക്കുന്നതിന്നുമുമ്പെ ഉപാം ശുദണ്ഡം (ഗൂഢവധം) ചെയ്യുകയാണു് നല്ലെതെന്ന് ഭാരദ്വാജൻ പറയുന്നു.

അതു നൃശംസവും അദൃഷ്ടവധവും ക്ഷത്രബീജത്തിന്റെ വിനാശവുമാണെന്നു വിശാലാക്ഷൻ. അതിനാൽ അവരെ ഒരു സ്ഥാനത്തു് അവരോധിക്കുകയാണു് ഭേദം.

അഹിഭയമാണിതെന്നു പരാശരശിഷ്യന്മാർ. എന്തു കൊണ്ടെന്നാൽ, വിക്രമഭയത്താലാണു് പിതാവു തന്നെ രോധിക്കുന്നതെന്നു വിചാരിച്ചു കുമാരൻ അടുക്കൽവച്ചു തന്നെ വിക്രമത്തെ ചെയ്തേക്കും. അതുകൊണ്ടു് അന്തപാലദുൎഗ്ഗത്തിൽ പാൎപ്പിക്കുന്നതാണു് നല്ലതു്.

[1]ഔരഭ്രഭയമാണിതെന്നു പിശുനൻ. എന്തുകൊണ്ടെന്നാൽ, അതുതന്നെ പ്രത്യാപത്തി (സമീപപ്രാപ്തി)ക്കു കാരണമായിക്കരുതിയിട്ടു രാജപുത്രൻ അന്തപാലനെ ബന്ധു


  1. ഉരഭ്രമെന്നാൽ മുട്ടനാട് . അതിങ്കൽനിന്നെന്നപോലെയുള്ള ഭയം ഔരഭ്രഭയം, മുട്ടുവാൻ തുടങ്ങുന്ന ഉരഭ്രത്തിന്റെ പിന്നോട്ടു മാറൽ പ്രതിദ്വന്ദ്വിയുടെ സമീപപ്രാപ്തിക്കുള്ള ലക്ഷണമാണു്.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/59&oldid=208112" എന്ന താളിൽനിന്ന് ശേഖരിച്ചത്