താൾ:Koudilyande Arthasasthram 1935.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൦
വിനയാധികാരികം ഒന്നാമധികരണം


വാസികളോ അവരോ തമ്മിൽ തമ്മിൽ അറിയുകയുമരുതു്.

ഭിക്ഷുകികൾക്കു അകത്തു കടപ്പാൻ തടസ്ഥമുളള പക്ഷം ദ്വാസ്ഥന്മാരുടെ പരമ്പരയോ, മാതാപിതൃവ്യഞ്ജനരോ(അന്ത:പുരത്തിൽ പെരുമാറുന്നവരുടെ അച്ഛനമ്മമാരായി നടിക്കുന്ന ഗൂഢപുരുഷന്മാർ), ശില്പകാരികകളോ, കുശീലവമാരോ, ദാസികളോ ഗീതം, പാഠ്യം, വാദ്യഭാണ്ഡം എന്നിവ മുഖേനയോ ഗൂഢലേഖ്യം വഴിക്കോ സംജ്ഞകൾ വഴിയായോ ചാരത്തെ നിൎവഹിക്കണം. ഉടൻതന്നെ ആൎക്കെങ്കിലും ദീൎഗ്ഘരോഗമാണെന്നോ ഉന്മാദമാ​ണെന്നോ അഗ്നിഭയമോ വിഷഭയമോ നേരിട്ടുവെന്നോ വ്യജം പറഞ്ഞു ഗൂഢമായി പുറത്തു പോകയും വേണം.

മൂന്നു ചാരന്മാർ ഒരേവിധത്തിൽ ഒരു സംഗതി പറഞ്ഞാൽ അതു വിശ്വസിക്കണം. എന്നാൽ അഭീക്ഷ്ണ വിനീപാതം (ഒരിക്കൽ പറഞ്ഞതിനെ പിന്നീടു മാറിപ്പറയുക)കണ്ടാൽ അവൎക്കു തൂഷ്ണീംദണ്ഡമോ പ്രതിഷേധമോ (ജോലിയിൽ നിന്നുപിരിക്കൽ) വിധിക്കുകയും വേണം.

കണ്ടകശോധനത്തിൽ പറയപ്പെടുന്ന അപസൎപ്പന്മാർ പരരാജാക്കന്മാരുടെ സന്നിധിയിൽ കൃതവേതനന്മാ(ശമ്പളക്കാർ)രായിട്ടു സമ്പാതനിശ്ചാരം ചെയ്വാൻവേണ്ടി താമസിക്കണം. അവർ ഉഭയവേതനന്മാർ(രണ്ടിടത്തുനിന്നും ശമ്പളം വാങ്ങുന്നവർ) ആകുന്നു.

ഭാൎയ്യാപുത്രരെ രക്ഷി-
ച്ചാക്കണമീയുഭയവേതനന്മാരെ
അവരാൽ ശത്രുപ്രഹിതരെ-
യറിയാ, മവരേയുമതുവിധക്കാരാൽ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/41&oldid=205368" എന്ന താളിൽനിന്ന് ശേഖരിച്ചത്