താൾ:Koudilyande Arthasasthram 1935.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧
ഏട്ടാം പ്രകരണം പന്ത്രണ്ടാം അധ്യായം


ശത്രു, മിത്ര, മുദാസീനൻ,
മധ്യനീ നാലുപേരിലും
നിയോഗിക്ക ചരന്മാരെ-
ത്തീൎത്ഥങ്ങൾ പതിനെട്ടിലും
അന്തർഗൃഹത്തിൽക്കല്പിക്ക
കബ്ജവാമനഷണ്ഡരെ
ശില്പകാരിസ്ത്രീകൾ,മൂകർ,
പലേ മ്ലെച്ശഗ‌ണത്തെയും .
വണിക്സംസ്ഥകൾ ദുൎഗ്ഗത്തിൽ
ദുൎഗ്ഗാന്തേ സിദ്ധതാപസർ,
കൎഷകോദാസ്ഥർ രാഷ്ട്രത്തിൽ,
രാഷ്ട്രാന്തേ ഗോപരും ചരർ.
കാട്ടിൽ ചരന്മാർ കാട്ടാളർ
ശ്രമണാടവികാദികൾ
മാറ്റാർ ചെയ്തിയറിഞ്ഞീടാ-
നോട്ടന്മാരിവരേവരും.
ചാരസഞ്ചാരികൾ,സംസ്ഥർ,
ഗൂഢാഗൂഢരിതേവിധം
ശത്രുവിൻ ചാരരെക്കാണാ-
മമ്മട്ടുളളാത്മചാരരാൽ
അകൃത്യരാമാത്മരാഷ്ട്ര
മുഖ്യരെക്കാൎയ്യകാരണാൽ
മാറ്റാരൊറ്ററിവാൻ കൃത്യ-
രാക്കിയന്തത്തിൽ നിൎത്തണം.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, സഞ്ചാരോൽപത്തി-ഗൂഢപുരുഷപ്രണിധി എന്ന പന്ത്രണ്ടാമധ്യായം.
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/42&oldid=205415" എന്ന താളിൽനിന്ന് ശേഖരിച്ചത്