എട്ടാം പ്രകരണം | പന്ത്രണ്ടാം അധ്യായം |
(കശോധനാധികാരി), നായകൻ, പൌരൻ (പുരമുഖ്യൻ), വ്യാവഹാരികൻ, കാത്താന്തികൻ, മന്ത്രിപരിഷദധ്യക്ഷൻ, ദണ്ഡപാലൻ, ദുൎഗ്ഗപാലൻ, അന്തപാലൻ, ആടവികൻ എന്നിവരുടെ അടുക്കൽ ശ്രദ്ധേയ(വിശ്വാസ്യ)മായ ദേശവും വേഷവും ശില്പവും ഭാഷയും അഭിജനവും അപദേശിച്ചുകൊണ്ടു ഭക്തിക്കും സാമൎത്ഥ്യത്തിന്നുമനുസരിച്ചു ചാരന്മാരായി വിടണം.
അവരുടെ (മന്ത്രിമാർ മുതലായവരുടെ) ബാഹ്യമായ ചാരത്തെ ഛത്രഗ്രാഹികളായും ഭൃംഗാരകഗ്രാഹിക (വെളളക്കിണ്ടിയെടുക്കുന്നവർ)ളായും വ്യജനഗ്രാഹികളായും പാദുകാഗ്രഹികളായും ആസനഗ്രാഹികളായും യാനഗ്രാഹിക (അന്തോളം ചുമക്കുന്നവർ )ളായും വാഹനഗ്രാഹിക(കുതിരയെ നോക്കുന്നവർ)ളായും അവരുടെ അടുക്കൽപെരുമാറിയും കൊണ്ട് തീക്ഷ്ണന്മാർ അറിയണം. അതിനെ സത്രികൾ സംസ്ഥകളിൽ അൎപ്പിക്കയും വേണം.
സൂദന്മരായും ആരാളികന്മാ( പലഹാരപ്പണിക്കാർ)രായും സ്നാപകന്മാരായും സംവാഹകന്മാരായും ആസ്തരകന്മാരായും കപ്പകന്മാ(ക്ഷുരകന്മാർ)രായും പ്രസാധകന്മാരായും ഉദകപരിചാരകന്മാരായും പെരുമാറുന്ന രസദന്മാരും കബ്ദൻ, വാമനൻ, കിരാതൻ(കൃശൻ), മൂകൻ, ബധിരൻ, ജഡൻ, അന്ധൻ എന്നിവരായി നടിക്കുന്നവരും നടൻ, നൎത്തകൻ, ഗായകൻ, വാദകൻ വാഗ്ജീവനൻ(വിദൂഷകൻ), കശീലവൻ എന്നിവരെന്നു നടിക്കുന്നവരും, സ്ത്രീകളും അവരുടെ ആഭ്യന്തരചാരത്തെ മനസ്സിലാക്കണം. അതിനെ ഭിക്ഷുകികൾ സംസ്ഥകളിൽ അറിയിക്കുകയും വേണം. സംസ്ഥകളിലെ അന്തേവാസികളും സംജ്ഞകൾ വഴിയായും എഴുത്തുവഴിയായും ചാരസഞ്ചാരത്തെ ചെയ്യണം. എന്നാൽ സംസ്ഥാന്തേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.