താൾ:Koudilyande Arthasasthram 1935.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
  • ഏകാംഗവധമെന്നാൽ ഹസൂപാദാദിയായ ഒരംഗത്തെ ഛേദിക്കുക. അതിനു പകരമായിട്ടുള്ള ധനദണ്ഡം ഏകാംഗയധനിക്ക് ക്രയം.

൩൯൫ എണ്പത്തഞ്ചാം പ്രകരണം പത്താം അധ്യായം

കീരി, പൂച്ച, നായ്, പന്നി എന്നിവയെ മോഷണം ചെയ്കയോ കൊല്ലുകയോ ചെയ്താൽ അമ്പത്തഞ്ചു പണമോ നാസാഗ്രച്ഛേദനമോ ദണ്ഡം. ചണ്ഡാളന്മാരുടെയോ വനചരന്മാരുടെയോ വകയായിട്ടള്ളവയെയാണ് മേൽപ്രകാരം ചെയ്തതെങ്കിൽ ഇതിന്റെ പകുതി ദണ്ഡം. പാശം (കെണി), ജാലം (വല), കൂടാവപാതം (കപടഗർത്തം) എന്നിവയിൽ ബന്ധിക്കപ്പെട്ട മൃഗങ്ങളെയോ പശുക്കളെയോ പക്ഷികളെയോ വ്യാളങ്ങളേയോ മത്സ്യങ്ങളേയോ അപഹരിച്ചാൽ അപഹരിച്ചവയെക്കൊടുക്കുകയും, അവയുടെ വിലയോളം വരുന്ന ദ്രവ്യം അടയ്ക്കുകയും ദണ്ഡം. മൃഗവനം, ദ്രവ്യവനം എന്നിവയിൽനിന്നു മൃഗങ്ങളേയും ദ്രവ്യങ്ങളേയും അപഹരിച്ചാൽ നൂറുപണം ദണ്ഡം. ബിംബങ്ങൾ (കളിപ്പാവകൾ), വിഹാരമൃഗപക്ഷികൾ (വിനോദാർത്ഥമായിട്ടുള്ള മൃഗങ്ങളും പക്ഷികളും) എന്നിവയെ കക്കുകയോ കൊല്ലുകയോ ചെയ്താൽ മേൽപ്പറഞ്ഞതിന്റെ ഇരട്ടി ദണ്ഡം. കാരുക്കളുടെയോ ശില്പികളുടെയോ കുശീലവന്മാരുടെയോ തപസ്വികളുടേയോ വകയായ ക്ഷുദ്രകദ്രവ്യങ്ങൾ അപഹരിച്ചാൽ നൂറുപണം ദണ്ഡം; സ്ഥൂലകദ്രവ്യങ്ങൾ അപഹരിച്ചാൽ അതിലിരട്ടി ദണ്ഡം. കൃഷിയുടെ ഉപയോഗത്തിനുള്ള ദ്രവ്യങ്ങളപഹരിച്ചാലും ഇതുതന്നെ ദണ്ഡം. ദുർഗ്ഗത്തിൽ പ്രവേശിപ്പാനനുവാദം ലഭിക്കാത്തവൻ പ്രവേശിക്കുകയോ, കോട്ടമതിലിന്റെ ദ്വാരത്തിൽനിന്നു നിക്ഷേപമെടുത്തു പുറത്തേക്കു പോകയോ ചെയ്യുന്നവന്നു കന്ധരാവധം (കന്ധരകൾ=കാലിന്റെ പിൻഭാഗത്തുള്ള രണ്ടു പെരുഞെരമ്പുകൾ മുറിക്കുക) ചെയ്കയോ ഇരുനൂറുപണമോ ദണ്ഡം.

ചക്രയുക്തം (ശകടം), തോണി, ക്ഷുദ്രപശു എന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/406&oldid=162419" എന്ന താളിൽനിന്ന് ശേഖരിച്ചത്