താൾ:Koudilyande Arthasasthram 1935.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൯൪ കണ്ടകശോധനം നാലാമധികരണം

ഗാരത്തിൽനിന്ന് അപരാധിയെ പുറത്തു വിടുന്നവന്നു് സർവ്വസ്വഹരണവും വധവും ദണ്ഡം. ആദ്യമർത്ഥചരന്മാരെ ഭൂണ്ഡത്താൽ ശുദ്ധിചെയ്യണം; ശുദ്ധിചെയ് വൂ പൌരജാന പദരെശുദ്ധരാമവർ. കൊടിവ്യന്റെ അർത്ഥശാസ്ത്രത്തിൽ, കണ്ടകശോധനമെന്ന നാലാമധികരണത്തിൽ, സർവ്വാധികരണ രക്ഷണമെന്ന ഒമ്പതാമധ്യാം


പത്താം അധ്യായം എണ്പത്തഞ്ചാം പ്രകരണം. ഏകാംഗവധനിഷ്ത്രയം

തീർത്ഥഘാതൻ (തീർത്ഥത്തിന്നു=പുണ്യസ്ഥാനത്തിന്നുനാശം വരുത്തുന്നവൻ), ഗ്രന്ഥിഭേദൻ (ബന്ധനച്ഛേദം ചെയ്യുന്നവൻ), ഊർദ്ധ്വകരൻ (ഊർദ്ധ്വഭാഗത്തുനിന്നു പുരപൊളിച്ചിറങ്ങുന്നവൻ) എന്നിവർക്കു പ്രഥമാപരാധത്തിൽ പണച്ഛേദനമോ (കയ്യിന്റെ വിരലുകളെല്ലാം മുറിക്കുക) നൂറുപണമോ ദണ്ഡം; മൂന്നാമത്തെ അപരാധത്തിൽ ദക്ഷിണഹസ്തം വെട്ടിക്കളകയോ നാനൂറുപണമോ ദണ്ഡം; നാലാമത്തെ അപരാധത്തിങ്കൽ യഥേച്ഛം വധിക്കുകയാണ് ദണ്ഡം.

അയ്മ്പത്തഞ്ചു പണത്തിൽ താഴെ വിലയ്ക്കുള്ള കോഴി,


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/405&oldid=162418" എന്ന താളിൽനിന്ന് ശേഖരിച്ചത്