ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൯൬ കണ്ടകശോധനം നാലാമധികരണം
വയെ അപഹരിക്കുന്നുവെന്ന് ഒരു കാൽ വെട്ടിക്കളയുക അല്ലെങ്കിൽ മുന്നൂറുപണം ദണ്ഡം. കാകണികൾ, അക്ഷരങ്ങൾ, അരലകൾ, ശലാകകൾ എന്നിവയെ കപടമായി നിർമ്മിക്കുകയോ ഹസ്തവിഷമം (ഹസ്തകൌശലംകൊണ്ട് ദ്യൂതത്തിങ്കൽ വ്യാജപ്രയോഗം) ചെയ്കയോ ചെയ്യുന്നവന്ന് ഏകഹസ്തവധം അല്ലെങ്കിൽ നാനൂറു പണം ദണ്ഡം.
സ്തേനൻ (ചോരൻ), പാരദാരികൻ എന്നിവർക്കു സ്ത്രീസംഗ്രഹണത്തിന്നു സാഹായം ചെയ്താൽ സംഗ്രഹണത്തിന്നു വഴിപ്പെട്ട സ്ത്രീക്കു കർണ്ണനാസാച്ഛേദനമോ അഞ്ഞൂറുപണമോ ദണ്ഡം; സാഹായം ചെയ്ത പുരുഷന്നു അതിലിരട്ടി ദണ്ഡം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.