താൾ:Koudilyande Arthasasthram 1935.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൯0 കണ്ടകശോധനം നാലാമധികരണം

യോ അവഘോഷണം ദണ്ഡം. മുക്കാൽപ്പണം മുതൽ ഒരുപണംവരെ വിലയുള്ള ദ്രവ്യമപഹരിച്ചാൽ പന്ത്രണ്ടുപണം, അഥവാ മുണ്ഡനമോ (തലമൊട്ടയടിക്കുക) പ്രവ്രാജനമോ (നാട്ടിൽനിന്നു പുറത്താക്കുക) ചെയ്ക ദണ്ഡം.ഒരു പണംമുതൽ രണ്ടുപണം വരെ വിലയുള്ള ദ്രവ്യമപഹരിച്ചാൽ ഇരുപത്തിനാലു പണം, അഥവാ തല മുണ്ഡനം ചെയ്യിച്ച ഇഷ്ടകാശകലംകൊണ്ടെറിഞ്ഞു പുറത്താക്കുക ദണ്ഡം. രണ്ടുപണം മുതൽ നാലുപണംവരെ വിലയുള്ള ദ്രവ്യമപഹരിച്ചാൽ മുപ്പത്താറു പണവും, നാലുപണം മുതൽ അഞ്ചുപണംവരെ വിലയുള്ളതപഹരിച്ചാൽ നാല്പത്തെട്ടുപണവും, അഞ്ചുപണം മുതൽക്കു പത്തുപണംവരെ വിലയുള്ളതപഹരിച്ചാൽ പൂർവ്വസാഹസവും, പത്തുപണംമുതൽ ഇരുപതുപണം വരെ വിലയുള്ളതപഹരിച്ചാൽ ഇരുന്നൂറുപണവും, ഇരുപതുപണംമുതൽ മുപ്പതുപണംവരെ വിലയുള്ളതപഹരിച്ചാൽ അഞ്ഞൂറുപണവും, മുപ്പതുപണംമുതൽ നാല്പതുപണംവരെ വിലയുള്ളതപഹരിച്ചാൽ ആയിരം പണവും ദണ്ഡം. നാല്പതുപണം മുതൽക്കു അയ്മ്പതുപണംവരെ വിലയുള്ള ദ്രവ്യമപഹരിക്കുന്നവന്നുവധം ദണ്ഡം. പകലോ രാത്രിയിലോ മേൽപ്പറഞ്ഞവയുടെ പകുതി വിലയുള്ള ദ്രവ്യങ്ങൾ അന്തര്യാമിക (യാമംതോറും കാവൽ നില്ക്കുന്നവൻ) നിൽബലം പ്രയോഗിച്ച് അപഹരിക്കുന്നവന്നു മേൽപ്പറഞ്ഞ ദണ്ഡങ്ങൾ തന്നെ ഇരട്ടി; പകലായാലും രാത്രിയിലായാലും ആയുധപാണിയായിച്ചെന്ന് ബലാൽക്കാരേണ മേൽപ്പറഞ്ഞവയുടെ നാലിലൊന്നു വിലയുള്ള ദ്രവ്യങ്ങളപഹരിച്ചാലും ഇവതന്നെ ദണ്ഡങ്ങൾ.

കുടുംബി, അധ്യക്ഷൻ, മുഖ്യൻ, സ്വാമി (സമാഹത്താവ്) എന്നിവർ കൂടശാസനം (കപടലേഖ്യം), കുടമുദ്ര എന്നിവ നിർമ്മിച്ചാൽ ക്രമത്തിൽ പൂർവ്വസാഹസം, മധ്യമസാഹസം, ഉത്തമസാഹസം, വധം എന്നിവ ദണ്ഡ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/401&oldid=162414" എന്ന താളിൽനിന്ന് ശേഖരിച്ചത്