താൾ:Koudilyande Arthasasthram 1935.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൩൮൯

എണ്പത്തിനാലാം പ്രകരണം ഒമ്പതാം അധ്യായം

കോഷ്ഠാഗാരം,പണ്യാഗാരം, കുപ്യഗോരം, ആയുധാഗാരം എന്നിവയിൽനിന്ന് മേൽപ്പറഞ്ഞവയുടെ പകുതി വിലയുള്ള കപ്യഭാണ്ഡങ്ങളോ ഉപസ്കരങ്ഹളോ അപഹരിച്ചാൽ മേൽക്കാണിച്ചവതന്നെയാണു ദണ്ഡങ്ങൾ; കോശാഗാരം, ഭാണ്ഡാഗാരം, അക്ഷശാല എന്നിവയിൽനിന്നാണെങ്കിൽ മേൽപ്പറഞ്ഞവയുടെ നാലിലൊന്നു വിലയുള്ള ദ്രവ്യങ്ങൽ അപഹരിച്ചാലും ഈ ദണ്ഡങ്ങൾതന്നെ ഇരട്ടി.


ചോരന്മാർക്ക് അഭിപ്രധർഷണം * (തുരന്നു കവർച്ചയ്ക്കു സഹായിക്കുക) ചെയ്താൽ ചിത്രഘാത (ചിത്രവധം) ദണ്ഡം. ഇങ്ങനെ രാജപരിഗ്രഹങ്ങളിൽ (രാജാവിന്റെ കാര്യാലയങ്ങളിൽ) ഉള്ള അപഹരണം പറയപ്പെട്ടു.


ബാഹ്യങ്ങളായ സ്ഥലങ്ങളിൽ ക്ഷേത്രം (വയൽ), കുളം, ഗൃഹം, ആപണം എന്നിവയിൽനിന്നു പകൽസമയത്തു ആരുംകാണാതെ ഒരു മാഷകം മുതൽക്കു കാൽപ്പണംവരെ വിവയുള്ള കുപ്യഭാണ്ഡത്തെയോ ഉപസ്കരത്തെയോ അപഹരിക്കുന്നവന്നു മൂന്നുപണം അതല്ലെങ്കിൽ സർവ്വാംഗവും ചാണകം തേച്ചു അവഘോഷണം (നഗരംമുഴുവൻ കൊട്ടിഘോഷിച്ചു നടത്തുക) ദണ്ഡം. കാൽപ്പണം മുതൽക്ക് അരപ്പണംവരെ വിലയുള്ള ദ്രവ്യങ്ങളപഹരിച്ചാൽ ആറുപണം, അഥവാ ദേഹംമുഴുവൻ ഗോമയഭസ്മം (ചാണകച്ചാരം) തേച്ച് അവഘോഷണം ദണ്ഡം. അരപ്പണംമുതൽക്കു മുക്കാൽപ്പണംവരെ വിലയുള്ള ദ്രവ്യമപഹരിച്ചാൽ ഒമ്പതുപണം, അല്ലെങ്കിൽ ഗോമയഭസ്മം തേച്ചോ ശരാവമേഖല (ശരാവം=ചിരാതു കോർത്തചരടു്) കഴുത്തിൽക്കെട്ടി


  • അഭിപ്രധർഷണമെന്നതിനു രാജപുരുഷന്മാർ തന്നെ ചെയ്യു അപഹരണം, അവരുടെ (ചോരന്മാരടെ) തലയിൽ വച്ചുകെട്ടുക എന്നൊരു വ്യാഖ്യാനം കാണുന്നു.
  • രാജാവിന്റെ വക എല്ലാ അധികരണങ്ങളിലുമുള്ള അധികൃതന്മാരെ അന്യായകർമ്മങ്ങളിൽനിന്നു നിവാരണം ചെയ്യൽ.


    Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/400&oldid=162413" എന്ന താളിൽനിന്ന് ശേഖരിച്ചത്