താൾ:Koudilyande Arthasasthram 1935.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൯൧ എണ്പത്തിനാലാം പ്രകരണം ‌ ഒമ്പതാം അധ്യായം

ങ്ങൾ. അഥവാ അപരാധത്തിന്റെ അവസ്ഥപോലെയും ദണ്ഡം വിധിക്കാം. ദർമ്മസ്ഥൻ വിവാദം ചെയ്യുന്ന പുരുഷനെ തർജ്ജനം (ആംഗ്യംകൊണ്ടു ഭയപ്പെടുത്തുക) ചെയ്ക, ഭത്സനം (വാക്കുകൊണ്ടു ഭയപ്പെടുത്തുക) ചെയ്ക, അപസരിപ്പിക്കുക (പുറത്താക്കുക), ആഭിഗ്രസിക്കുക (മൂകനാക്കുക) എന്നിവയിലേതെങ്കിലും ചെയ്താൽ അവന്നു പൂർവ്വസാഹസം ദണ്ഡം; വാക്പാരുഷ്യം ചെയ്താൽ ഇതുതന്നെ ഇരട്ടി ദണ്ഡം. വിവാദം ചെയ്യുന്ന ആളോടു ചോദിക്കേണ്ടതു ചോദിക്കാതിരിക്കുകയോ, ചോദിക്കേണ്ടാത്തതു ചോദിക്കുകയോ, ചോദിച്ചതിനെ സമാധാനം കേൾക്കാതെ വിട്ടുകളകയോ, ശിക്ഷിക്കുക (പറയേണ്ടതിനെ പഠിപ്പിക്കുക) യോ, മറന്നതിനെ ഓർമ്മപ്പെടുത്തുകയോ, പൂർവ്വദാനം ചെയ്ത (പറയേണ്ടതിൻരെ ആദ്യഭാഗം സൂചിപ്പിക്കുക) യോ ചെയ്താൽ ധർമ്മസ്ഥന്നു മധ്യമസാഹസം ദണ്ഡം. ദേശനോടു (സാക്ഷിയോടു) ദേയത്തെ (സമാധാനം നൽകേണ്ട സംഗതിയെ) ചോദിക്കാതിരിക്കുകയോ, ദേയമല്ലാത്തതു ചോദിക്കുകയോ, സാക്ഷിയെക്കൂടാതെ കാര്യം നിർണ്ണയിക്കുകയോ, സാക്ഷിയെ ഛലം (വ്യാജം) പറഞ്ഞു തെറ്റിക്കുകയോ,ളരെനേരം കാത്തുനിറുത്തി ക്ഷീണിപ്പിച്ചുമടക്കി അയയ്ക്കുകയോ, മാർഗ്ഗാപന്നമായ (വഴിക്കുവഴിയായുള്ള) വാക്യത്തെക്രമം തെറ്റിക്കുകയോ, സാക്ഷികൾക്കു ബുദ്ധിസാഹായം നൽകുകയോ,അരിതാനുശിഷ്ടമായ (തീർച്ചപ്പെടുത്തിക്കഴിഞ്ഞ) കാര്യം പിന്നേയും എടുത്തു ചോദിക്കുകയോ ചെയ്താൽ ധർമ്മസ്ഥന് ഉത്തമസാഹസം ദണ്ഡം. ഒരിക്കൽ ദണ്ഡമനുഭവിച്ചിട്ടു പിന്നേയും ധർമ്മസ്ഥൻ അപരാധം ചെയ്താൽ ഇരട്ടി ദണ്ഡം വിധിക്കുകയും സ്ഥാനത്തുനിന്നു നീക്കുകയും ചെയ്യണം.

ലേഖകൻ കക്ഷികൾ പറഞ്ഞതിനെ എഴുതാതിരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/402&oldid=162415" എന്ന താളിൽനിന്ന് ശേഖരിച്ചത്