താൾ:Koudilyande Arthasasthram 1935.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭൭ എണ്പത്തൊന്നാം പ്രകരണം ആറാം അധ്യായം

ഗ്രഢമായ ദ്രവ്യനിക്ഷേപത്തെ എടുക്കുന്നതിനുവേണ്ടി ഉപദേശംകൊണ്ടു മാത്രം അറിയാവുന്നവിധം ഉപഖനനം (ചുമരിന്റെ അരികിൽ നിലം കഴിക്കുക) ചെയ്തു അന്തഭാഗത്തിൽ വെട്ടിത്തുറന്നു പൊടിപടലങ്ങൾ പുറപ്പെടുവിച്ചിരിക്കുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ചോരണം അഭ്യന്തരകൃത (അകത്തുനിന്നു ചെയ്യപ്പെട്ടത) മാണെന്നറിയണം. ഇതിന്നു വിവരീതമായിക്കണ്ടാൽ ബാഹ്യകൃതമാണെന്നു മനസ്സിലാക്കണം. രണ്ടിന്റെ ലക്ഷണങ്ങളും സമ്മിശ്രമായിക്കണ്ടാൽ രണ്ടുഭാഗത്തുനിന്നും കൂടി ചെയ്തതാണെന്നും ധരിക്കണം

അകത്തുനിന്നാണു ചോരണംചെയ്തിട്ടുളളതെന്നു തോന്നിയാൽ വ്യസനിയും ക്രൂരജനങ്ങളോടു കൂട്ടുളളവനും തസ്കരോപകരണങ്ങൾ കൈവശമുളളവനുമായ ആസന്നപുരഷൻ, ദരിദ്രകലത്തിൽ ജനിച്ചവളൊ അന്യപുരുഷനിൽ ആസക്തയോ ആയ സ്ത്രീ, അപ്രകാരംതന്നെയിരിക്കുന്ന പരിചാരകൻ,അധികം ഉറങ്ങുന്നവൻ , ഉറക്കം വന്നു തളർന്നവൻ, ആധികൊണ്ടു ക്ലാന്തനായവൻ, ഭയപരവശനായവൻ,വരണ്ടും ഇടറിയുമുളള സ്വരത്തോടും മുഖവർണ്ണത്തോടും കൂടിയിരിക്കുന്നവൻ, അവസ്ഥിതിൻ (ഒരുസ്ഥലത്ത് ഉറച്ചിരിക്കാത്തവൻ),അതിപ്രലാപം ചെയ്യുന്നവൻ, ഉച്ചാരോഹണം (ഉയരത്തിൽ കയറുക) കൊണ്ടുദേഹം ക്ഷോഭിച്ചിട്ടുളളവൻ, ചിരകിയും വ്രണപ്പെട്ടും പൊട്ടിയും മുറിഞ്ഞുമുളള ശരീരത്തോടും വസ്ത്രത്തോടും കൂടിയിരിക്കന്നവൻ, കോറിയും കങ്ങിയുമിരിക്കുന്ന കൈകാലുകളോടുകൂടിയവൻ, തലമുടിയും നഖങ്ങളും പോടി നിറഞ്ഞോ പറിഞ്ഞോ വളഞ്ഞോ ഇരിക്കുന്നവൻ, നല്ലവണ്ണം കളിച്ചു കുറിയിട്ടവൻ, ദേഹത്തിൽ എണ്ണപുരട്ടിയവൻ, അപ്പോൾത്തന്നെ കൈകാലുകൾ കഴുകിയവൻ, പാസു (പൊടി) വിലും പിച്ഛില:(ചളിയുളള സ്ഥലം)ത്തിലും കാൽ പതിഞ്ഞു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/388&oldid=162404" എന്ന താളിൽനിന്ന് ശേഖരിച്ചത്