താൾ:Koudilyande Arthasasthram 1935.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭൬ കണ്ടകാശോധനം നാലാമധികരണം

ആ ത്രപാഭിഗൃഹീതൻ ആ ദ്രവ്യം താൻ ഇന്നാളോടു എരവൽ വങ്ങിയതോ സൂക്ഷിപ്പാൻ വാങ്ങിയതോ വൈയാവൃത്യഭർമ്മ (കർമ്മവേതനം ) മായി വാങ്ങായതോ ആണെന്നു പറുന്നതായാൽ അപസാരൻ (ആരിൽന്ന്നും കിട്ടിയതായിപറഞ്ഞുവോ അവൻ ) അതു സമ്മതിന്നപക്ഷം അവൻ മുക്തനാകും. അങ്ങനെയല്ല എന്ന് അപസാരൻ പറഞ്ഞുവെങ്കിൽ പരൻ (അപസാരൻ) അതു തനിക്കു തന്നതിന്റെ കാരണവും, ഉപലിംഗനവും, ദായകൻ, നിബന്ധകൻ (ലേഖകൻ), പ്രതഗ്രാഹകൻ, ഉപദേഷ്ടാവ് (ലേഖ്യം പറഞ്ഞുകൊടുത്തവൻ), ഉപശ്രോതാവ് (കേട്ട സാക്ഷി) എന്നിവയോടുകൂടി പ്രതിസമാനയിരിക്കണം (സമർത്ഥിക്കണം) ഉജഡിതം (ഉപേക്ഷിച്ചത്), പ്രനഷ്ടം, നിഷ്പതിരും (കൂട്ടംതെററിയത്) എന്നിങ്ങനെയുളള ഒരുദ്രവ്യത്തിന്റെ സംഗതിയിൽ ത്രപാഭിഗ്രഹീതൻ ദേശവും കാലവും ലാഭപ്രകാരവും തെളിയിച്ചാൽ അവനു ശുദ്ധിവരും. അശുദ്ധനായാൽ ആ ദ്രവ്യവും, ദണ്ഡമായിട്ടു വേറെ അത്രയും കൊടുക്കണം. അതില്ലാത്തപക്ഷം സ്തേയദണ്ഡം കൊടുക്കെണ്ടവരും. ഇങ്ങനെ ത്രപാഭിഗ്രഹം.

കർമ്മാഭിഗ്രഹമാവിതു:___മോഷണം ചേയ്തഗ്രഹത്തിൽ അദ്വാരത്തിലൂടെ (വാതില്ക്കൽക്കൂടെഅല്ലാതെ ) അകത്തു കടക്കുകയും പുറത്തു കടക്കുകയും പുറത്തുപോകുകയും ചെയ്തിരിക്കുക , ദ്വാരത്ത സന്ധി (തുരങ്കം) കൊണ്ടോ ബീജം (വേധസാധനം) കൊണ്ടോ പൊളിച്ചിരിക്കുക, ഉത്തമാഗാരത്തിന്റെ (മേൽത്തട്ടിന്റെ) ജാലമോ വാതായനമോ നീവ്രമോ (മേൽപ്പുര) പൊളിച്ചിരിക്കുക, കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ ചുമരിന്മേൽ വെട്ടിപ്പുഴുതുണ്ടാക്കിയിരിക്കുക,


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/387&oldid=162403" എന്ന താളിൽനിന്ന് ശേഖരിച്ചത്