താൾ:Koudilyande Arthasasthram 1935.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എണ്പതാംപ്രകരണം അഞ്ചാം അധ്യായം

 ളുടെ പുരശ്ചരണം * മുതളായവയെയും മാണവന്മാർക്കുപദ്ദേശിക്കണം.
     മേൽപ്രകാരം പഠിപ്പിച്ച വിദ്യയുടെ പ്രയോഗത്തെ കൃതലക്ഷണങ്ങളായ(തിരിച്ചറിവാൻതക്ക അടയാളത്തോടുകൂടിയ)ദ്രവ്യങ്ങളുള്ള ഗൃഹങ്ങളിൽ മേൽപ്പറഞ്ഞ മാണവന്മരെക്കൊണ്ടു ചെയ്യിക്കണം. അങ്ങനെ ഒരു ഗൃഹത്തിൽ  അവർ  പ്രവേശിച്ചാൽ അവിടെവച്ച്  അവരെ പിടിപ്പിപ്പൂ;അതല്ലെങ്കിൽ അവർ മോഷണം ചെയ്ത് കൃതലക്ഷണങ്ങളായ ദ്രവ്യങ്ങളെ ക്രയംചെയ്കയോ വിക്രയം യ്യുകയോ ആധാനംചെയ്യുകയോ ചെയ്യുമ്പോൾ പിടിപ്പിക്കുകയോ , യോഗസുര(മദനയോഗങ്ങൾ ചേർത്തമദ്യം)കൊടുത്തു മത്തന്മാരാക്കിത്തീർത്തു പിടിപ്പിക്കുകയോ ചെയ്യവൂ. പിടിപ്പിച്ചാൽ അവരുടെ പൂർച്ചാപദാനം (പൂർവചരിത്രം ) എങ്ങനെയെന്നും ,അവർക്കു ചോരകർമ്മത്തിൽ സഹായമായിട്ടുള്ളതാരെന്നും ചോദിക്കണം. മേൽപ്രകാരം തന്നെ പുരാണചോരവ്യാജനരായ ഗ്രഢപുരുഷന്മാരം ചോരന്മാരുടെ ഇടയിൽ കടന്നു കൂടി അവരെക്കൊണ്ടു ചോരകർമ്മം ചെയ്യിക്കുകയും അവരെ പിടിപ്പിക്കുകയും ചെയ്യവൂ. അങ്ങനെ പിടിക്കപ്പെട്ട ചോരന്മാരെ സമാഹത്താവ് പൌരജാനപദൻമ്മാർക്കു കാട്ടിക്കൊടുക്കുകയും "ചോരഗ്രഹണത്തിനുള്ള വിദ്യയെ രാജാവു പഠിപ്പിക്കന്നുമുണ്ട്. ; അദ്ധഹത്തിന്റെ ഉപദേശപ്രകാരമാണ് ഈ ചോരന്മാരെപിടിപ്പിച്ചത് ; ഇനിയും ഞാൻ പിടിക്കുന്നതുമാണ്; നിങ്ങളുടെ ആളുകളാരെങ്കിലും ദുർന്നടവടിക്കാരനായിട്ടുണ്ടെങ്കിൽ  അവരെ അതിൽ നിന്നും വിലക്കണം" എന്നു 
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/382&oldid=162398" എന്ന താളിൽനിന്ന് ശേഖരിച്ചത്