താൾ:Koudilyande Arthasasthram 1935.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കണ്ടകശോധനം നാലാമധികരണം


അവരോടുപറയുകയും വേണം. പൌരജാനപദന്മാർക്കു വിശ്വാസം വരുവാൻ വേണ്ടി,ചാരന്മാർ മുഖേന ശമ്യ (നുകഴി), പ്രതോദം (മുടിങ്കോലു) മുതലായ ചില്ലറ സാധനങ്ങൾ വല്ലവരും മോഷ്ടിച്ചിട്ടുണ്ടെന്നറിഞ്ഞാൽ അവയെക്കൂടിയും കൊണ്ടുവരിചിച്ചു ജനങ്ങൾക്കു കാട്ടിക്കൊടുത്തു "ഇതാ രാജാവിന്റെ പ്രഭാവം " എന്നു പറയണം. ഇങ്ങനെതന്നെ പുരാണചോരന്മാർ , ഗോപാലകൻമ്മാർ , വ്യധൻമ്മാർ , ശ്വഗണികൾ എന്നിവരുടെ വേഷം ധരിച്ച ഗ്രഢപുരുഷൻമ്മാർ വനചോരൻമ്മാരുടെയും ആടവികൻമ്മാരുടെയും ഇടയിൽ പ്രവേശിച്ച് അവരെ കൂടഹിരണ്യവും കുപ്യഭാണ്ടങ്ങളും ധാരാളം കൊണ്ടുപോകുന്ന സാർത്ഥവാഹൻമ്മാരുടെ മാർഗ്ഗങ്ങളിലും വ്രജങ്ങളിലും ഗ്രാമങ്ങളിലും കടന്നു ചോരണം ചെയ്യാൻ പ്രേരിപ്പിച്ചു. അപ്രകാരം ചൊരണം ചെയ്യുമ്പോൾ അവരെ ഗ്രുഢമായി സജ്ജീകരിച്ചുനിർത്തിയ സൈന്യങ്ങളെക്കൊണ്ടു കൊല്ലിക്കുകയോ , മദനരസം ചെർത്ത് പത്ഥ്യദനം ( വഴിച്ചോറ് ) ഭക്ഷിപ്പാൻകൊടുത്തു മയക്കി പിടിപ്പിക്കയോ ചെയ്യവൂ. അവർ ലോപത്രപാരം (മോഷ്ടിച്ച ദ്രവ്യത്തിന്റെ ചുമടു).ചുമന്നുംകൊണ്ടു ദീർഗമാർഗ്ഗസൻഞ്ചാരം ചെയ്തു ക്ഷീണിച്ചു കിടന്നുറങ്ങുമ്പോൾ പിടിപ്പിക്കുകയോ ,പ്രവഹണങ്ങളിൽ (സന്തോഷസൂചകമായ സദ്യകളിൽ ) യോഗസര കൊടുത്തു മത്തൻമ്മാരാക്കി പിടിപ്പിക്കുകയോ ചെയ്യുകയുമാവാം. പിടിച്ചാൽ നാട്ടുകാർമുമ്പിൽ സമാഹർത്താവു മുൻവിധം നൃപന്റെ സർവ്വജ്ഞത്വത്തെ ചൊല്ലിക്കൊടുത്തിരിക്കണം .

     കൌടില്ല്യന്റെ അർത്ഥശാസ്ത്രത്തിൽ , കണ്ടകശോധനം എന്ന നാലാമധികരണത്തിൽ , സിദ്ധവ്യജനരെക്കൊണ്ടു മാണവപ്രകാശനം എന്ന അഞ്ചാ മധ്യായം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/383&oldid=162399" എന്ന താളിൽനിന്ന് ശേഖരിച്ചത്