താൾ:Koudilyande Arthasasthram 1935.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭ഠ

കണ്ടകശോധനം നാലാമധികരണം

ക്കു വേണ്ടമന്ത്രങ്ങൾ )കൊണ്ടു മാണവന്മാരെ*പ്രലോഭനം ചെയ്യണം .പ്രസ്വാപനം (ഉറക്കിടുക),അന്തർദ്ധാനം (മറയുക),ദ്വാരാപോഹം (വാതിൽ തുറക്കുക )എന്നിവയ്ക്കുള്ള മന്ത്രംകൊണ്ടു പ്രതിരോധകന്മാരെയും ,സംവനന മന്ത്രംകൊണ്ടു പാരതല്പികന്മാരെയും (പരദാപസക്തന്മാരെ) പ്രലോഭിപ്പിപ്പു.

  അവർ പ്രലോഭനം  കൊണ്ടു ഉത്സാഹം തോന്നിപുറപ്പെട്ട മാണവന്മാരുടെ ഒരു വലിയ സംഘത്തെക്കൂട്ടി .രാത്രിയിൽ ഒരു ഗ്രാമത്തിലേയ്ക്കെന്നുദ്ദേശിച്ചു ,മുൻകൂട്ടിത്തന്നെ കൃത്രിമസ്തീപുരുഷന്മാരെ പറഞ്ഞു നിറുത്തിയ്ട്ടുള്ള മറ്റൊരു ഗ്രാമത്തിലേയ്ക്ക്  പോവൂ .അവിടെ ചെന്നെത്തിയാൽ പറവൂ :-"ഇവിചെ വെച്ച്  തന്നെ മന്ത്രത്തിന്റെ പ്രഭാവത്തെ കണ്ടുകൊൾക .മറ്റേ  ഗ്രാമത്തിലേയ്ക്ക് ഇപ്പോൾ പോകുവാൻ പ്രയാസമാണ് ."ഇങ്ങനെ പറഞ്ഞതിന്നുസേഷം ദ്വാരാപോഹാമന്ത്രംകൊണ്ടു വാതിലുകൾ തുറന്നു."കടന്നുകൊൾവിൻ "എന്നുപറവൂ .പിന്നെ അന്തർദ്ധാന മന്ത്രം ചൊല്ലി ,ഉണർന്നുതന്നെയിരിക്കുന്ന രക്ഷികളുടെ മദ്ധ്യത്തിലൂടെ മാണവന്മാരെ കടത്തിക്കൊണ്ടുപോകൂ.പ്രസ്വാപനമന്ത്രംക്കൊണ്ടു  രക്ഷികളെ ഉറക്കി അവരുടെ ശര്യകളിൽക്കൂടെത്തന്നെ മാണവന്മാരെ നടത്തിപ്പൂ .പിന്നെ  സംവനനമന്ത്രം ചൊല്ലി, പരഭാര്യാവ്യഞ്ജനകളായ സ്ത്രീകളെ ആ മാണവന്മാരോടു ചേർത്ത സന്തോഷിപ്പിക്കുകയും ചെയ്യൂ.
    മേൽപ്രകാരം പ്രത്യക്ഷമായിത്തന്നെ മന്ത്രപ്രഭാവം  കണ്ടറിഞ്ഞതിന്നുശേഷം സ്മരണാർത്ഥമായിട്ടു  ആ മന്ത്രങ്ങ

*മാണവന്മാ=ക്ഷുദ്രജനങ്ങൾ; പിടിച്ചുപഠി, പരദാർഗമനം മുതലായ ക്ഷുദ്രകാര്യങ്ങളെച്ചെയ്യുന്നവരെന്നർത്ഥം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/381&oldid=162397" എന്ന താളിൽനിന്ന് ശേഖരിച്ചത്