ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൬൪ കണ്ടകശോധനം നാലാമധികരണം.
ന്ത്രണ്ടു പണം ദണ്ഡവും കലപിക്കണം. വനചരന്മാരൊഴികെയൂള്ളവ൪ തങ്ങളുടെ ശ്വാക്കളെ നിഗ്രഹം (ബന്ധനം) ചെയ്യാതിരുന്നാൽ അവ൪ക്കും പന്ത്രണ്ടുപണം ദണ്ഡം കലപിക്കണം. എലികൾ ചത്തുപോകുന്നതിനു വേണ്ടി സ്കഹീകരണം (കള്ളിപ്പാലു്)പുുരട്ട ധിന്യങ്ങളോ , ഔപനിഷദികപ്രകരണത്തിൽപ്പറയുന്ന യോഗങ്ങൾ ചേർത്ത ധാന്യങ്ങളൊ വിതരണം . മൂഷികകരം * ഏർപ്പെടുത്തുകയു വേണം .സിദ്ധതാപസന്മാർ മൂഷികനിവാരണത്തിനുവേണ്ടി ശാന്തികർമ്മം ചെയ്യുകയും ,പർവ്വദിവസങ്ങളിൽ മൂഷികപൂജകൾ ചെയ്യിക്കുകയും വേണം .ഇതിനെപ്പറഞ്ഞതുകൊണ്ട് തന്നെ ശലഭങ്ങൾ (പാററകൾ)പക്ഷികൾ,കൃമികൾ എന്നിവയിൽനിന്നുള്ള
ഭയത്തിന്റെ പ്രതിവിധികളും പറഞ്ഞുകഴിഞ്ഞു . വ്യാളഭയം (ഹിംസ്രമ്യഗങ്ങളിൽനിന്നുള്ള ഭയം )ഉണ്ടാക്കുന്ന കാലത്തു് മദനരസം ചേർവുത്ത പശുക്കളുടെ ശവങ്ങൾ തക്ക സ്ഥലങ്ങളിൽ എടുത്തു് അതിമദനരസവും കോദ്രവവും നിറച്ചു് അതിനേയും തത്തൽസ്ഥങ്ങളിൽ പ്രക്ഷേപിക്കാവുന്നതാണ്. ലുബ്ഗകരും ശ്വഗണികളും കൂടപഞ്ജരങ്ങൾ (കള്ളക്കൂടുകൾ)എന്നിവയെ പ്രയോഗിച്ച് വ്യാളങ്ങളെ പിടിക്കണം . ആവരണം ധരിച്ചിട്ടുള്ള ആയുധപാണികൾ വ്യാളങ്ങളെ ഹനിക്കുകയും ചെയ്യണം . വ്യാളഭയം നേരിട്ടുള്ള ആളുകളെ രക്ഷിക്കുവാൻ ഓടിച്ചെല്ലാത്തവന്നു പന്ത്രണ്ടു പണം ദണ്ഡം . വ്യാളത്തെ കൊല്ലുന്നവന്നു സമ്മാനവും പന്ത്രണ്ടു പണം തന്നെ . വ്യാളബാധാനിവാരണത്തി
*മൂഷികകുരം = ഓരോവീട്ടുകാരും പ്രതിദിനം ഇത്രയിത്ര എലികളെ പിടിച്ച് ഇന്ന സ്ഥലത്ത് ഹാജരാക്കണമെന്നുള്ള വ്യവസ്ഥ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.